ETV Bharat / city

ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത പാതിവഴിയില്‍ - thanoor

വഴിയടഞ്ഞത് ഗുരുവായൂരിന്‍റെ വികസന സാധ്യതകള്‍ക്ക്. പാത യാഥാർഥ്യമാക്കിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍.

ഗുരുവായൂര്‍-താനൂര്‍ റയില്‍ പാത പാതി വഴിയില്‍ തന്നെ
author img

By

Published : Jul 22, 2019, 2:11 AM IST

Updated : Jul 22, 2019, 3:23 AM IST

ഗുരുവായൂര്‍: ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം തുടരുന്നു. സ്ഥലം നല്‍കിയാല്‍ പാത നീട്ടാമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകിപ്പിക്കുന്നതാണ് പദ്ധതി അവതാളത്തിലാവാന്‍ കാരണം. റെയില്‍പാത വികസനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുത്തെങ്കിലും മലപ്പുറത്ത് പ്രതിഷേധത്തെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിച്ചു. ഇതോടെ ഗുരുവായൂരിന്‍റെ വന്‍ വികസന സാധ്യതക്കാണ് തിരശീല വീണത്.

ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത പാതിവഴിയില്‍

അതേസമയം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി പാത യാഥാർഥ്യമാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് ഗുരുവായൂരിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ തെക്കന്‍ ജില്ലകളില്‍ നിന്ന് മലബാറിലേക്കുള്ള യാത്ര എളുപ്പമാകും. കൊടുങ്ങല്ലൂര്‍ വഴി ഇടപ്പള്ളിയിലേക്ക് പാത നീണ്ടാല്‍ അത് വ്യാവസായികരംഗത്തും കുതിപ്പ് പകരും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഗുരുവായൂരിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ പാത.

Intro:വൻ വികസന കുതിപ്പിന് കാരണമായേക്കാവുന്ന ഗുരുവായൂർ താനൂർ പാത സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം എങ്ങും എത്തിയില്ല. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ പാത നീട്ടാൻ തയ്യാറെന്ന് റെയിൽവേ .എന്നാൽ സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി പാത യാഥാർത്ഥ്യമാക്കി
യില്ലെങ്കിൽ പ്രതിക്ഷേധ സമരത്തിനൊരുങ്ങി നാട്ടുകാരും വിവിധ സംഘടനകളും .Body:ഗുരുവായൂരിൽ റെയിൽ പാത അവസാനിക്കുന്ന പോയന്റ് ആണ് ഇത്. ഇവിടെ നിന്നും വടക്കോട്ട് താനൂർ റയിൽ പാതയുമായി ബന്ധിപ്പിച്ചാൽ തൃശൂരിൽ നിന്നും വടക്കോട്ടുള്ള മിക്ക ട്രെയിനുകളും ഗുരുവായൂർ കൂടി കടന്നു പോകുന്നതോടെ വൻ വികസന കുതിപ്പാണ് ഗുരുവായൂരിൽ ഉണ്ടാവുക. ഇതിനായി തൃശൂർ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മലപ്പുറത്ത് എത്തിയപ്പോൾ പ്രതിക്ഷേധം കനത്തു. ഇതോടെ സംസ്ഥാന സർക്കാർ അക്വിസിഷൻ നടപടി അവസാനിപ്പിച്ചു. ഇതോടെ വൻ വികസന സാധ്യതക്കാണ് സർക്കാർ തിരശീലയിട്ടത്.ഏറെ വികസന സാധ്യത നേടി തരുന്ന ഗുരുവായൂർ താനൂർ പാത ജനവാസ കേന്ദ്രത്തിലാക്കടെ പോകുന്നത് ഒഴിവാക്കി ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യമുയർത്തി എങ്കിലും സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞു നിൽക്കയാണ്.. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി ഗുരുവായൂരിൽ ആരംഭിച്ച സ്പെഷൽ തഹസിൽദാർ ഓഫീസ് പോലും അടച്ചു പൂട്ടി സർക്കാർ പിൻ വാങ്ങിയ നടപടി പുന:പരിശോധിച്ച് ഗുരുവായൂർ താനൂർ പാത എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Bite ലാസർ മാസ്റ്റർ നാട്ടുകാരൻConclusion:
Last Updated : Jul 22, 2019, 3:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.