തൃശൂർ : മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബോട്ടിലെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി തമീറിന് പരിക്കേറ്റു. ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്രാങ്ക് ഉള്‍പ്പടെ ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും ബംഗാള്‍ സ്വദേശികളാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.