ETV Bharat / city

ഫാസ്‌ ടാഗ് സംവിധാനം ഇന്ന് മുതല്‍

author img

By

Published : Jan 15, 2020, 2:12 AM IST

Updated : Jan 15, 2020, 2:54 AM IST

ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി

Fastag system to go into effect today on wards  ഫാസ്‌ ടാഗ് സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍  ഫാസ്‌ ടാഗ് സംവിധാനം  പാലിയേക്കര ടോള്‍ പ്ലാസ  സൗജന്യ ഫാസ്ടാഗ്  Fastag system
ഫാസ്‌ ടാഗ് സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തൃശൂര്‍: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ ടോള്‍ പിരിവ് ഫാസ്‌ ടാഗ് സംവിധാനത്തിലേക്ക് മാറും. സര്‍ക്കാരിന്‍റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ച പദ്ധതിയാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. ഫാസ്‌ ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഫാസ്‌ ടാഗ് സംവിധാനം ഇന്ന് മുതല്‍

വാഹന ഉടമകളിൽ ഒരു വിഭാഗം ഇനിയും ഫാസ് ടാഗ് നേടിയിട്ടില്ലായെന്നതും ഇന്ന് മുതൽ ടോൾ ഗേറ്റുകളിൽ തിരക്കിന് കാരണമാകും. തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതൽ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്‌ടാഗ് ള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇല്ലാത്തവര്‍ 210 രൂപ നല്‍കേണ്ടിവരും. ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം, പാലിയേക്കര ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമേ സൗജന്യ ഫാസ്‌ ടാഗ് അനുവദിച്ചിട്ടുള്ളൂ. സൗജന്യപാസ് അനുവദിക്കാത്ത സാഹചര്യത്തിൽ സമ്പൂർണ ഫാസ് ടാഗ് സംവിധാനം നടപ്പില്‍ വരുന്നതില്‍ തദ്ദേശവാസികൾ ആശങ്കയിലാണ്.

80 ശതമാനം വാഹനങ്ങൾ എങ്കിലും ഫാസ് ടാഗിലേക്ക് മാറിയാൽ മാത്രമേ ടോൾ ഗേറ്റിലെ തിരക്ക് നിയന്ത്രിക്കാനാകൂ. ഇന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്ന് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കിനെ കുറിച്ച് അധികൃതരും ആശങ്കയിലാണ്.

Intro:രാജ്യത്ത് ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും.സര്‍ക്കാറിന്റേയും പൊതുജനങ്ങളുടെയും ആവശ്യം പ്രകാരം പലവട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത് എന്നിരിക്കെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Body:ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നാളെമുതൽ ടോൾ പിരിവ് ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറുമെന്നിരിക്കെ തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നൽകുന്നതടക്കമുള്ള കാര്യങ്ങളിലാണ് അവ്യക്ത തുടരുന്നത്.വാഹന ഉടമകളിൽ ഒരു വിഭാഗം ഇനിയും ഫാസ് ടാഗ് നേടിയിട്ടില്ല എന്നതും നാളെ മുതൽ ടോൾ ഗേറ്റുകളിൽ തിരക്കിന് കാരണമാകും.തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാളെമുതൽ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക.മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും.ഇരുവശത്തേകകുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും. ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു.അതേസമയം, പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുള്ളൂ. സൗജന്യപാസ് അനുവദിക്കാത്ത സാഹചര്യത്തിൽ സമ്പൂർണ്ണ ഫാസ് ടാഗ് വത്കരണം നാളെ നടപ്പാക്കുന്നതിൽ തദ്ദേശവാസികൾ ആശങ്കയിലാണ്.

ബൈറ്റ് ജോസഫ് ടാജറ്റ്
(പൊതുപ്രവർത്തകൻ)

Conclusion:പ്രതിദിനം 42000 വാഹനങ്ങൾ കടന്നുപോകുന്ന പാലിയേക്കര ടോൾ പ്ലാസയിൽ 13000 വാഹനങ്ങൾ മാത്രമാണ് ഇതുവരെ ഫാസ് ടാഗിലേക്ക് മാറിയിരിക്കുന്നത്.80 ശതമാനം ശതമാനം വാഹനങ്ങൾ എങ്കിലും ഫാസ് ടാഗിലേക്ക് മാറിയാൽ മാത്രമേ ടോൾ ഗേറ്റിലെ തിരക്ക് നിയന്ത്രിക്കാനാകൂ.നാളെ ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കിനെ തുടർന്ന് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jan 15, 2020, 2:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.