ETV Bharat / city

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പിസി ജോർജ്

കേരളത്തിൽ ഇനി നടപ്പാക്കാൻ കഴിയുന്ന ഏക ജലവൈദ്യുത പദ്ധതി അതിരപ്പള്ളി ആണന്ന് പിസി ജോർജ്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പിസി ജോർജ്
author img

By

Published : Jun 11, 2019, 9:30 PM IST

തിരുവനന്തപുരം : അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കിയേ മതിയാകൂ എന്ന് നിയമസഭയിൽ പിസി ജോർജ്. തെറ്റിദ്ധാരണ പരത്തി പദ്ധതി തടയരുത്. കേരളത്തിൽ ഇനി നടപ്പാക്കാൻ കഴിയുന്ന ഏക ജലവൈദ്യുത പദ്ധതി അതിരപ്പള്ളി ആണ്. വിഷയത്തിൽ എതിർപ്പുയർത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി താൻ സംസാരിച്ചുവെന്നും വൈദ്യുതി വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചക്കിടെ പിസി ജോർജ് പറഞ്ഞു. എന്നാൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി എംഎം മണി ഈ വിഷയം അവഗണിച്ചു. ഇതോടെ പ്രതിപക്ഷം അതിരപള്ളിയിൽ വൈദ്യുതി മന്ത്രിയുടെ മറുപടി എന്താണെന്ന് വിളിച്ചു ചോദിച്ചു. വ്യത്യസ്ത വീക്ഷണമുള്ളവർ മന്ത്രിസഭയിൽ തന്നെയുണ്ടെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിക്കുന്നതിന്‍റെ ഉദ്ദേശം തനിക്കറിയാമെന്നും മന്ത്രി മറുപടി നൽകി.

Intro:ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കിയേ മതിയാകൂ എന്ന് നിയമസഭയിൽ പിസി ജോർജ്. തെറ്റിദ്ധാരണ പരത്തി പദ്ധതി തടയരുത്. ഈ വിഷയത്തിൽ എതിർപ്പുയർത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി താൻ സംസാരിച്ചുവെന്നും വൈദ്യുതി വകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്കിടെ പിസി ജോർജ് പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ മന്ത്രിസഭയിൽ തന്നെ ഉണ്ടെന്നായിരുന്നു വൈദ്യുതി മന്ത്രി മണിയുടെ മറുപടി.

Body:കേരളത്തിൽ ഇനി നടപ്പാക്കാൻ കഴിയുന്ന ഏക ജലവൈദ്യുത പദ്ധതി ആതിരപ്പള്ളി ആണെന്ന് പി സി ജോർജ് പറഞ്ഞു. സിപിഐക്കാർ പദ്ധതിയെ എതിർക്കുന്നത് കൊണ്ട് സിപിഎം കരഞ്ഞു നടക്കുകയാണ്. പദ്ധതി നടപ്പാക്കിയേ തീരൂ എന്ന് നിയമസഭയിൽ വൈദ്യുതി വകുപ്പിൻ്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ പിസി ജോർജ് ആവശ്യപ്പെട്ടു.

ബൈറ്റ് പിസി ജോർജ്(1.59)

എന്നാൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി എംഎം മണി ഈ വിഷയം അവഗണിച്ചു. ഇതോടെ പ്രതിപക്ഷം ആതിരപള്ളിയിൽ വൈദ്യുതി മന്ത്രിയുടെ മറുപടി എന്താണെന്ന് വിളിച്ചു ചോദിച്ചു. വ്യത്യസ്ത വീക്ഷണ മുള്ളവർ മന്ത്രിസഭയിൽ തന്നെയുണ്ടെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിക്കുന്നതിൻ്റെ ഉദ്ദേശം തനിക്കറിയാമെന്നും മന്ത്രി മറുപടി നൽകി.

ബൈറ്റ് എംഎം മണി(സമയം 4.12)

Conclusion:ഇ ടി വി ഭാരത്

തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.