ETV Bharat / city

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു

വനിതാ പ്രവര്‍ത്തകരടക്കം ബാരിക്കേഡിന് മുകളില്‍ കയറി സെക്രട്ടേറിയറ്റിന് അകത്തേക്ക് ചാടാനുള്ള ശ്രമം നടത്തി

യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം  Yuva Morcha Secretariat March  Conflict in Yuva Morcha Secretariat March  സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവ മോർച്ച മാർച്ച്  സെക്രട്ടറിയേറ്റിൽ യുവമോർച്ച മാർച്ചിൽ സംഘർഷം
യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു
author img

By

Published : Jun 15, 2022, 1:58 PM IST

Updated : Jun 15, 2022, 2:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. കനത്ത മഴയ്‌ക്കിടെ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഗേറ്റിന്‌ മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു

നാലുവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. സെക്രട്ടേറിയറ്റിന്‍റെ ഗേറ്റ് ചാടി കടക്കാനും ശ്രമുണ്ടായി. ഇതോടെയാണ് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. നിരവധി തവണ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പിന്നാലെ കണ്ണീര്‍വാതക ഷെല്ലും സമരക്കാര്‍ക്ക് നേരെ ഉപയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയെങ്കിലും പിരിഞ്ഞു പോകാന്‍ തയ്യാറായില്ല.

തിരികെയെത്തിയ പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തളളുമുണ്ടായി. വനിതാ പ്രവര്‍ത്തകരടക്കം ബാരിക്കേഡിന് മുകളില്‍ കയറി സെക്രട്ടേറിയറ്റിന് അകത്തേക്ക് ചാടാനുള്ള ശ്രമം നടത്തി. ഇതോടെ പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു.

Last Updated : Jun 15, 2022, 2:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.