ETV Bharat / city

ബാലരാമപുരത്ത് വാഹനങ്ങള്‍ തകര്‍ത്തവര്‍ മുന്‍പും സമാന ആക്രമണം നടത്തിയവരെന്ന് പൊലീസ് - റസല്‍പുരം വാഹനങ്ങള്‍ തകര്‍ത്ത സംഭവം

തിങ്കളാഴ്‌ച ഉച്ചയോടെയാണ് പ്രതികള്‍ വാഹനങ്ങള്‍ അടിച്ചുതകർത്തത്

ബാലരാമപുരം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു  vandalising vehicles in balaramapuram  റസല്‍പുരം വാഹനങ്ങള്‍ തകര്‍ത്ത സംഭവം
ബാലരാമപുരത്ത് വാഹനങ്ങള്‍ തകര്‍ത്ത സംഭവം: പ്രതികള്‍ മുന്‍പും സമാന ആക്രമണം നടത്തിയവരെന്ന് പൊലീസ്
author img

By

Published : Dec 21, 2021, 8:16 PM IST

തിരുവനന്തപുരം : ബാലരാമപുരം റസല്‍പുരത്ത് വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത കേസിലെ പ്രതികള്‍ മുമ്പും ഇത്തരം ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള മിഥുന്‍ മുമ്പ് തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് തകര്‍ത്ത കേസിലും മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആക്രമണം നടത്തിയ കേസിലും പ്രതിയാണ്.

പ്രതികള്‍ മുന്‍പും സമാന ആക്രമണം നടത്തിയവരെന്ന് പൊലീസ്

Also read: മത്സര ഓട്ടത്തിന് കുതിരയ്‌ക്ക് ഷോക്ക്, കാളയ്‌ക്ക് അടി; പാലക്കാട്‌ മിണ്ടാപ്രാണികളോട്‌ ക്രൂരത

തിങ്കളാഴ്‌ച ഉച്ചയോടെയാണ് മിഥുനും കൂട്ടാളിയും ബൈക്കിലെത്തി വാഹനങ്ങൾ അടിച്ചുതകർത്തത്. നാട്ടുകാരാണ് മിഥുനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. എന്നാൽ കൂട്ടുപ്രതി നരുവാമൂട് സ്വദേശി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് മിഥുനെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ കഞ്ചാവ് ലോബികളുടെ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.