ETV Bharat / city

ക്ഷേമ ഫണ്ട് തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പ്പറേഷൻ ക്ലർക്ക് കീഴടങ്ങി - ക്ഷേമ ഫണ്ട് തട്ടിപ്പ്

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം സ്വന്തം അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്.

welfare fund fraud  Trivandrum corporation  ക്ഷേമ ഫണ്ട് തട്ടിപ്പ്  തിരുവനന്തപുരം കോർപ്പറേഷൻ
കോര്‍പ്പറേഷൻ
author img

By

Published : Jul 8, 2021, 5:43 PM IST

തിരുവനന്തപുരം : പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ക്ലർക്ക് കീഴടങ്ങി. സീനിയർ ക്ലർക്ക് യു.ആർ രാഹുൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

75 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി മ്യൂസിയം പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

also read: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പണം കിട്ടാതിരുന്നതിനെ തുടർന്ന് ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കൾ കോർപ്പറേഷനിൽ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഗുണഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾക്ക് പകരം സ്വന്തം അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.