തിരുവനന്തപുരം: വിക്‌ടോറിയ ജൂബിലി ടൗണ്‍ഹാളിന്‍റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കി പുതിയ ബോര്‍ഡ് സ്ഥാപിച്ചു. ഓഗസ്റ്റ് ഇരുപത്തിയെട്ടിന് ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതോടെ നടപ്പിലായത്.
വി.ജെ.ടി ഹാളിന്‍റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം. പിന്നീട് പേര് മാറ്റി സര്‍ക്കാര്‍ ഉത്തരവും ഇറക്കി. എന്നാല്‍ ബോര്‍ഡ് മാറ്റിയിരുന്നില്ല. 1869 ല്‍ ആണ് വിക്‌ടോറിയ രാജ്ഞിയുടെ കിരീട ധാരണത്തിന്‍റെ സ്‌മരണയ്‌ക്കായി വിക്‌ടോറിയ ജൂബിലി ടൗണ്‍ഹാള്‍ എന്ന വി.ജെ.ടി ഹാള്‍ സ്ഥാപിച്ചത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നിയമനിര്‍മാണ സഭയില്‍ അംഗമായിരുന്നു അയ്യങ്കാളി. ഇതും കൂടി കണക്കിലെടുത്താണ് ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കിയത്.