തിരുവനന്തപുരം : കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളിൽ മരിച്ചവരുടെ കണക്ക് പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസിഎംആർ മാർഗനിർദേശം പാലിക്കാതെയാണ് ഇതുവരെ സംസ്ഥാനം മരണനിരക്ക് കണക്കാക്കിയത്.
ഇതു സംബന്ധിച്ച ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതണ്. കൊവിഡ് മൂലം മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശഭരണ - ആരോഗ്യ വകുപ്പുകൾ ചേർന്ന് വീണ്ടും കണക്കെടുക്കണം.
കൊവിഡ് മൂലം മരിച്ചവർ പലരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇത് അവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കിക്കാതിരിക്കാൻ കാരണമാകും. സർക്കാർ തയ്യാറായില്ലെങ്കിൽ കണക്കെടുക്കുന്ന ചുമതല പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
also read: കൊവിഡ് മരണം; പട്ടികയിലെ അപാകതകൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
മരണകാരണം തീരുമാനിക്കേണ്ടത് ചികിത്സിച്ച ഡോക്ടർമാരാണ്. കൃത്യമായ കണക്ക് ഗവേഷണ ആവശ്യങ്ങൾക്കും നിർബന്ധമാണ്. ആരോഗ്യ ഡാറ്റ കൃത്രിമമായി നിർമ്മിച്ചാൽ ഗവേഷണം കൊണ്ട് ഫലമില്ല.
കൊവിഡ് മൂലം മരിച്ചവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പ്രതിപക്ഷം സമ്മതിക്കില്ല. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിയണം. ഇത് കൃത്യമായി നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം എസ്എസ്എൽസി ഗ്രേസ് മാർക്ക് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. എൻഎസ്എസ് - എൻസിസി ക്യാമ്പുകൾ കഴിഞ്ഞതാണ്.
കൊവിഡ് കാലത്ത് നന്നായി പ്രവർത്തിച്ച കുട്ടികളെ നിരാശപ്പെടുത്തരുത്. മുട്ടിൽ മരംമുറി കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.