തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ സർക്കാർ വേട്ടക്കാർക്കൊപ്പം എന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇതാണ് നവോത്ഥാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കുണ്ടറയിൽ യുവതി നൽകിയ സ്ത്രീപീഡനക്കേസ് ഒതുക്കാനല്ലാതെ സംസ്ഥാന കമ്മറ്റിയിൽ എടുക്കാൻ ആണോ മന്ത്രി ശശീന്ദ്രൻ പരാതിക്കാരുടെ കുട്ടിയുടെ പിതാവിനെ വിളിച്ചത്.
പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതി എങ്ങനെയാണ് നല്ല രീതിയിൽ തീർക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിമാർക്ക് അതിനു വേണ്ട ഉപദേശം കൊടുത്തിട്ടുണ്ടോ എന്നറിയില്ല. സ്ത്രീധന പീഡന കേസുകൾ അദാലത്തിൽ വച്ച് തീർക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
മന്ത്രി ശശീന്ദ്രന്‍റെ ഇടപെടൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. തെറ്റായ റിപ്പോർട്ട് നൽകി പൊലീസ് മുഖ്യമന്ത്രിയെപ്പോലും കബളിപ്പിച്ചു. മന്ത്രിമാർ ഇടപെട്ടാൽ ഇങ്ങനെയൊക്കെത്തന്നെ ഉണ്ടാകും. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹം അർഹനല്ലെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
also read : എ.കെ ശശീന്ദ്രന് പൂർണ പിന്തുണ നല്‍കി മുഖ്യമന്ത്രി