ETV Bharat / city

പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ: പി.സി.ജോർജിനെ കാണാൻ അനുമതി നിഷേധിച്ച് പൊലീസ് - V Muraleedharan ABOUT PC GEORGE ISSUE

പിസി ജോർജിനെ കാണാനായി എആർ ക്യാമ്പിന് മുന്നിലെത്തിയ വി മുരളീധരനെ പൊലീസ് തടഞ്ഞു

പി.സി ജോര്‍ജ്  പി.സി ജോര്‍ജിന്‍റെ പ്രസ്‌താവനയെ തള്ളാതെയും കൊള്ളാതെയും വി.മുരളീധരന്‍  പി.സി ജോര്‍ജിനെ അനുകൂലിച്ച് വി മുരളീധരൻ  പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തു  പിസി ജോർജ് വിദ്വേഷ പ്രസംഗം  പിസി ജോർജിനെ അനുകൂലിച്ച് വി മുരളീധരൻ  V Muraleedharan with support for PC George  BJP SUPPORT PC GEORGE  V Muraleedharan ABOUT PC GEORGE ISSUE  പിസി ജോർജിന് അഭിപ്രായ സ്വാതന്ത്ര്യമില്ലേയെന്ന് വി മുരളീധരൻ
ആരെയും കൊന്നിട്ടില്ല, ഭീകരവാദിയല്ല; പിസി ജോർജിന് അഭിപ്രായ സ്വാതന്ത്ര്യമില്ലേയെന്ന് വി മുരളീധരൻ
author img

By

Published : May 1, 2022, 11:14 AM IST

Updated : May 1, 2022, 11:30 AM IST

തിരുവനന്തപുരം: പി.സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തെ സംബന്ധിച്ച് വ്യക്തമായി പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജോര്‍ജിനെ എത്തിച്ച എ.ആര്‍ ക്യാമ്പിൽ പ്രവേശിക്കാൻ മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് മാധ്യങ്ങളെ കണ്ട മുരളീധരന്‍ ജോര്‍ജിന്‍റെ പ്രസ്താവന സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാതെ മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ: പി.സി.ജോർജിനെ കാണാൻ അനുമതി നിഷേധിച്ച് പൊലീസ്

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന സിപിഎം, അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ജോർജിനെതിരെ തിടുക്കപ്പെട്ട നടപടിയെടുത്തത് എന്തിനെന്ന് വ്യക്തമാക്കണം. ആരെയും ജോര്‍ജ് കൊന്നിട്ടില്ല, ഭീകരവാദിയല്ല, ഒരു പൊതു പ്രവര്‍ത്തകനാണ്. ഈ ഒരു പരിഗണന പോലും നല്‍കാതെയാണ് പൊലീസ് നടപടിയെന്നും മുരളീധരൻ പറഞ്ഞു.

യൂത്ത് ലീഗിന്‍റെ പരാതിയിലാണ് അറസ്റ്റ് ചെയ്‌തത്. യൂത്ത് ലീഗ് പരാതിപെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ പാലക്കാട് ആര്‍.എസ്.എസുകാരനെ അരിഞ്ഞ് തള്ളിയവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇത് ഇരട്ട നീതിയാണ്. ഇതിനു പിന്നലെ അജണ്ഡ ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുരളീധരൻ പറഞ്ഞു.

ആരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ജനങ്ങള്‍ ഇത് അനുവദിക്കില്ല. ജോര്‍ജിനെ എത്തിച്ചതുകൊണ്ടാണ് എ.ആര്‍ ക്യാമ്പിലെത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രിക്ക് പോലും പ്രവേശനമില്ല എന്നാണ് പൊലീസ് അറിയിച്ചത്. ഇതാണോ കേരളത്തിലെ ജനാധിപത്യമെന്നും മുരളീധരന്‍ ചോദിച്ചു.

Last Updated : May 1, 2022, 11:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.