ETV Bharat / city

ജെ.എന്‍.യു അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ - jnu violence v muraleedharan

കോണ്‍ഗ്രസ്-ഇടതുപക്ഷ വിദ്യര്‍ഥികളുടേയും തീവ്രവാദ അനുകൂല വിദ്യാര്‍ഥികളുടേയും സംഘടിത ശ്രമമാണ് അക്രമത്തിന് കാരണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ജെ.എന്‍.യു അക്രമം  കേന്ദ്രമന്ത്രി വി മുരളീധരന്‍  പൗരത്വ പ്രതിഷേധം  jnu violence v muraleedharan  jnu violence news
വി. മുരളീധരന്‍
author img

By

Published : Jan 6, 2020, 1:06 PM IST

Updated : Jan 6, 2020, 1:18 PM IST

തിരുവനന്തപുരം: ജെ.എന്‍.യുവിലെ അക്രമം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസ്-ഇടതുപക്ഷ വിദ്യര്‍ഥികളും തീവ്രവാദ അനുകൂല വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ സംഘടിതമായി ജെ.എന്‍.യുവിന്‍റെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണെന്ന ധാരണ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യു അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ കലാലയങ്ങളില്‍ അക്രമം അഴിച്ചുവിട്ട ശേഷം ഇരകളെ അക്രമികളായി ചിത്രീകരിക്കുന്നതാണ് സി.പി.എമ്മിന്‍റെ ചരിത്രം. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അതിന് ഉദാഹരണമാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.

Intro:ജെ.എന്‍.യുവിലെ അക്രമം ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണെന്ന ധാരണ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണുണ്ടായത്.സംഘടിതമായി ഇടതുപക്ഷ വിദ്ധ്യാര്‍ത്ഥികളും , തീവ്രവാദ വിദ്ധ്യാര്‍ത്ഥികളും കോണ്‍ഗ്രസ് അനുകൂല വിദ്ധ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ ജെ.എന്‍.യുവിന്റെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് അക്രം ഉ്ണ്ടായതെന്നും മരളീധരന്‍ പറഞ്ഞു്. ഇക്കാര്യത്തില്‍ സിപിഎം ആരോപണങ്ങളുന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.കേരളത്തിലെ കലാലയങ്ങളില്‍ അക്രമമഴിച്ചുവിട്ട ശേഷം അക്രമത്തിന് ഇരയായവരെ അക്രമികളായി ചിത്രീകരിക്കുന്നതാണ് അവരുടെ ചരിത്രമെന്നും യൂണിവേഴ്‌സിറ്റികോളേജിലെ സംഭവങ്ങള്‍ അതിനുദാഹരണമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
Body:.Conclusion:
Last Updated : Jan 6, 2020, 1:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.