ETV Bharat / city

സീറ്റ് തര്‍ക്കം; തിരുവനന്തപുരത്ത് മഹിള മോർച്ച നേതാവ് രാജിവച്ചു - മഹിളാ മോർച്ച നേമം മണ്ഡലം പ്രസിഡന്‍റ്

പുന്നയ്ക്കമുഗൾ വാർഡിൽ സജീവമായ തന്നെ തഴഞ്ഞ് അടുത്ത വാർഡിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കിയെന്ന് ചന്ദ്രകുമാരി പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ചന്ദ്രകുമാരിയുടെ തീരുമാനം

tvm bjp leaders  bjp leaders resigning  ബിജെപി രാജി  കെ ചന്ദ്രകുമാരി അമ്മ  തദ്ദേശ തെരഞ്ഞെടുപ്പ്  മഹിളാ മോർച്ച നേമം മണ്ഡലം പ്രസിഡന്‍റ്  പുന്നയ്ക്കമുഗൾ വാർഡ്
സീറ്റ് തര്‍ക്കം; തിരുവനന്തപുരത്ത് മഹിള മോർച്ച നേതാവ് രാജിവച്ചു
author img

By

Published : Nov 10, 2020, 6:35 PM IST

Updated : Nov 10, 2020, 7:05 PM IST

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപിയിൽ വീണ്ടും രാജി. മഹിള മോർച്ച നേമം മണ്ഡലം പ്രസിഡൻ്റ് കെ ചന്ദ്രകുമാരിയമ്മയാണ് രാജിവച്ചത്. നഗരസഭയിലെ പുന്നയ്ക്കമുഗൾ വാർഡിലെ സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് രാജി. വാർഡിൽ സജീവമായ തന്നെ തഴഞ്ഞ് അടുത്ത വാർഡിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കിയെന്ന് ചന്ദ്രകുമാരി പറഞ്ഞു. വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ചന്ദ്രകുമാരിയുടെ തീരുമാനം.

സീറ്റ് തര്‍ക്കം; തിരുവനന്തപുരത്ത് മഹിള മോർച്ച നേതാവ് രാജിവച്ചു

2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പുന്നയ്ക്കമുഗളിൽ നിന്നും ചന്ദ്രകുമാരി മത്സരിച്ചിരുന്നു. ഇത്തവണ വനിത വാർഡായി മാറിയ ഇവിടെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിള മോർച്ച വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ.ബിന്ദു കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Last Updated : Nov 10, 2020, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.