തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 14 പൊലീസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പേർക്കും പൊലീസ് ആസ്ഥാനത്തെ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തുമ്പ സ്റ്റേഷനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി. ഒന്‍പത് ഫയർഫോഴ്സ് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് രോഗബാധ. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമര പരമ്പരകൾക്ക് പിന്നാലെയാണ് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മിഷണർ അടക്കം 20 പൊലീസുകാർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു
തിരുവനന്തപുരത്ത് 22 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് - ഫയർഫോഴ്സ് ജീവനക്കാർക്ക് കൊവിഡ്
നഗരത്തിലെ 14 പൊലീസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പേർക്കും പൊലീസ് ആസ്ഥാനത്തെ രണ്ട് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒന്‍പത് ഫയർഫോഴ്സ് ജീവനക്കാർക്കും രോഗബാധയുണ്ട്.