ETV Bharat / city

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ. ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി - തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്

യുഡിഎഫും, ബിജെപിയും പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, ഇരു കൂട്ടരും പിന്നീട് തീരുമാനം മാറ്റി. എം.ആര്‍ ഗോപന്‍ ബിജെപിയുടെയും, ഡി.അനില്‍കുമാര്‍ യുഡിഎഫിന്‍റെയും സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ. ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
author img

By

Published : Nov 10, 2019, 2:57 PM IST

തിരുവനന്തപുരം: കെ. ശ്രീകുമാറിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനം. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് കെ.ശ്രീകുമാറിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍. ചെവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്.

വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതോടെയാണ് നഗരസഭയിലേയ്ക്ക് പുതിയ മേയറെ കണ്ടെത്തുന്നത്. ആദ്യം മുതല്‍ തന്നെ കെ.ശ്രീകുമാറിന്‍റെ പേരിനാണ് ജില്ലാ കമ്മറ്റി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് പ്രഖ്യാപനം നടത്തിയത്. ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ.ശ്രീകുമാര്‍.

അതേസമയം ബിജെപിയുടെയും യുഡിഎഫിന്‍റെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്വതന്ത്ര ചിഹ്‌നത്തില്‍ മത്സരിച്ച് വിജയിക്കുന്നവരെ പിന്തുണയ്ക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ ഗോപനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. ബിജെപി കോര്‍കമ്മറ്റി ഇതിന് അംഗീകാരം നല്‍കിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

trivandrum mayor election latest news  trivandrum latest news  തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം മേയര്‍
എം.ആര്‍ ഗോപന്‍

ഡി.അനില്‍കുമാര്‍

യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി. അനില്‍കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കാനാണ് സാധ്യത. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയാകും നോമിനേഷന്‍ നല്‍കുക

Intro:കെ. ശ്രീകുമാറിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാസെക്രട്ടറിയേറ്റാണ് കെ.ശ്രീകുമാറിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍. ചെവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്.

Body:വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതോടെയാണ് നഗരസഭയിലേയ്ക്ക് പുതിയ മേയറെ കണ്ടെത്തുന്നത്. ആദ്യം മതല്‍ക്കു തന്നെ കെ.ശ്രീകുമാറിന്റെ പേരിനാണ് ജില്ലാകമ്മറ്റി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ പ്രഖ്യാനം വൈകുന്നത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് പ്രഖ്യാപനം നടത്തിയത്.ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ.ശ്രീകുമാര്‍. അതേസമയം ബിജെപിയുടെയും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്വതന്ത്ര ചിഹനത്തില്‍ മത്സരിച്ച് വിജയിക്കുന്നവരെ പിന്തുണയ്ക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ ഗോപനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. ആരംഗ ബിജെപി കോര്‍കമ്മറ്റി ഇതിന് അംഗീകാരം നല്‍കിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.അരുണ്‍കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. .സ്ഥാനാര്‍ത്ഥികള്‍ തിരെഞ്ഞെടുപ്പ് ദിവസം രാവിലെയാകും നോമിനേഷന്‍ നല്‍കുക

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.