ETV Bharat / city

പത്മനാഭ സ്വാമി ക്ഷേത്ര കേസിലെ വിധി സ്വാഗതം ചെയ്ത് കേരള ബ്രാഹ്മണ സഭ

author img

By

Published : Jul 13, 2020, 1:44 PM IST

ബി നിലവറ തുറക്കുന്ന കാര്യത്തിൽ ആചാരങ്ങൾ പാലിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഭരണ സമിതിയ്ക്ക് കഴിയുമെന്ന് കേരള ബ്രാഹ്മണ സഭസംസ്ഥാന സമിതി അംഗം കെ.പി മധുസൂതനൻ പറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്ര കേസ്  കേരള ബ്രാഹ്മണ സഭ  സുപ്രീംകോടതി വിധി  കെ.പി മധുസൂതനൻ  കേരള ബ്രാഹ്മണ സഭസംസ്ഥാന സമിതി അംഗം  sree padmanabha swami temple case  kerala brahmna sabha statement  kerala brahman sabha state member
പത്മനാഭ സ്വാമി ക്ഷേത്ര കേസിലെ വിധിയെ സ്വാഗതം ചെയ്ത് കേരള ബ്രാഹ്മണ സഭ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രഭരണം സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള ബ്രാഹ്മണ സഭ. നിലവിലെ ഭരണ സംവിധാനത്തിലെ ന്യൂനതക്ക് പുതിയ ഭരണസമിതി നിലവിൽ വരുന്നതോടെ മാറ്റമുണ്ടാകും. ബി നിലവറ തുറക്കുന്ന കാര്യത്തിൽ ആചാരങ്ങൾ പാലിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഭരണ സമിതിയ്ക്ക് കഴിയും. ക്ഷേത്ര പ്രതിഷ്‌ഠക്ക് അനുയോജ്യമായ കാര്യങ്ങളാണ് ഭരണ സമിതികൾ തീരുമാനിക്കേണ്ടത്. അത്തരത്തിലുള്ള അനുമതിയാണ് പുതിയ ഭരണ സമിതിക്ക് കോടതി നൽകിയിട്ടുള്ളതെന്നും ബ്രാഹ്മണ സഭ പറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പീപ്പിൾ ഫോർ ധർമ എന്ന സംഘടനയ്ക്ക് കീഴിയിൽ കേരള ബ്രാഹ്മണ സഭ ഉൾപ്പെടെയുള്ളവരും കക്ഷി ചേർന്നിരുന്നു. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിൽ മധുര വിതരണവും നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.