തിരുവനന്തപുരം: വട്ടിയൂർകാവ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട വി.കെ പ്രശാന്ത് ഇന്ന് മേയർ സ്ഥാനം രാജിവയ്ക്കുന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയർക്കായുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്. 44 അംഗങ്ങളുള്ള എൽ.ഡി.എഫ് ആണ് നിലവിൽ കോർപ്പറേഷൻ ഭരിക്കുന്നത്. ബി.ജെ.പിക്ക് 31 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളുമാണ് കൗൺസിലുള്ളത്. കണക്കുകൾ നോക്കുകയാണെങ്കിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് നിന്നാൽ കോർപ്പറേഷൻ ഭരിക്കാം. എന്നാൽ ഇത്തരത്തിലൊരു നീക്കം നടത്തുന്നത് ഇരുകൂട്ടർക്കും രാഷ്‌ട്രീയമായി ഏറെ വെല്ലുവിളികൾ സൃഷ്‌ടിക്കും. അതുകൊണ്ടാണ് സ്വതന്ത്രനെ മേയർ സ്ഥാനത്തേക്ക് നിർത്തി വിജയിപ്പിക്കുക എന്ന തന്ത്രവുമായി യു.ഡി.എഫും, ബി.ജെ.പിയും രംഗത്തെത്തിയത്. അതേസമയം പ്രതിപക്ഷത്തുള്ള ഇരു കക്ഷികളുടെയും നീക്കം ഇടതുമുന്നണിയേയും ഞെട്ടിച്ചിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും ഒരുമിക്കുന്നുവെന്ന വാർത്തകൾ ശരിയാണെങ്കിൽ അതിനുള്ള തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇത്തരമൊരു രാഷ്‌ട്രീയ ആത്മഹത്യ കോൺഗ്രസ് ചെയ്യുമെന്ന് കരുതുന്നില്ല. പുതിയ മേയറെ സംബന്ധിച്ച ചർച്ചകൾ സി.പി.എം തുടങ്ങിയിട്ടില്ല. കൃത്യസമയത്ത് തീരുമാനമുണ്ടാകും. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതിന് സി.പി.എമ്മിന് അധികം സമയം വേണ്ടെന്നും അനാവൂർ നാഗപ്പൻ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭ മേയര്‍; സജീവ ചര്‍ച്ചയുമായി മുന്നണികള്‍ - തിരുവനന്തപുരം കോര്‍പ്പറേഷന്‍
ഭരണം നിലനിർത്താനുള്ള തന്ത്രങ്ങളുമായി സി.പി.എമ്മും, സ്വതന്ത്രനെ നിർത്തി കോർപ്പറേഷൻ പിടിക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പിയും കോൺഗ്രസും ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസും, ബി.ജെ.പിയും ഒന്നിച്ചാല്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്‌ടമാകും
തിരുവനന്തപുരം: വട്ടിയൂർകാവ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട വി.കെ പ്രശാന്ത് ഇന്ന് മേയർ സ്ഥാനം രാജിവയ്ക്കുന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയർക്കായുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്. 44 അംഗങ്ങളുള്ള എൽ.ഡി.എഫ് ആണ് നിലവിൽ കോർപ്പറേഷൻ ഭരിക്കുന്നത്. ബി.ജെ.പിക്ക് 31 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളുമാണ് കൗൺസിലുള്ളത്. കണക്കുകൾ നോക്കുകയാണെങ്കിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് നിന്നാൽ കോർപ്പറേഷൻ ഭരിക്കാം. എന്നാൽ ഇത്തരത്തിലൊരു നീക്കം നടത്തുന്നത് ഇരുകൂട്ടർക്കും രാഷ്‌ട്രീയമായി ഏറെ വെല്ലുവിളികൾ സൃഷ്‌ടിക്കും. അതുകൊണ്ടാണ് സ്വതന്ത്രനെ മേയർ സ്ഥാനത്തേക്ക് നിർത്തി വിജയിപ്പിക്കുക എന്ന തന്ത്രവുമായി യു.ഡി.എഫും, ബി.ജെ.പിയും രംഗത്തെത്തിയത്. അതേസമയം പ്രതിപക്ഷത്തുള്ള ഇരു കക്ഷികളുടെയും നീക്കം ഇടതുമുന്നണിയേയും ഞെട്ടിച്ചിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും ഒരുമിക്കുന്നുവെന്ന വാർത്തകൾ ശരിയാണെങ്കിൽ അതിനുള്ള തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇത്തരമൊരു രാഷ്‌ട്രീയ ആത്മഹത്യ കോൺഗ്രസ് ചെയ്യുമെന്ന് കരുതുന്നില്ല. പുതിയ മേയറെ സംബന്ധിച്ച ചർച്ചകൾ സി.പി.എം തുടങ്ങിയിട്ടില്ല. കൃത്യസമയത്ത് തീരുമാനമുണ്ടാകും. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതിന് സി.പി.എമ്മിന് അധികം സമയം വേണ്ടെന്നും അനാവൂർ നാഗപ്പൻ വ്യക്തമാക്കി.
എൽ ഡി എഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തിയാൽ മേയർ സ്ഥാനം സി പി എമ്മിന് നഷ്ടമാകും. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയിച്ചത് യു ഡി എഫിനും ബി ജെ പിക്കും തിരിച്ചടിയായ പശ്ചാത്തലത്തിലാണ് കോർപ്പറേഷനിലെ ഇടതുഭരണം അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് ഇരു കക്ഷികളും തിരിഞ്ഞത്.
കോർപ്പറേഷൻ ഭരണത്തിൽ യു ഡി എഫ് അയഞ്ഞ നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. മേയർ എന്ന നിലയിൽ താരമാകാൻ വി കെ പ്രശാന്തിനെ സഹായിച്ചു എന്ന ആരോപണത്തെ തുടർന്ന് യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി അനിൽകുമാർ രാജിസന്നദ്ധത അറിയിച്ചിരുന്നു.
കൗൺസിലിന്റെ നേട്ടങ്ങൾ എൽ ഡി എഫിന്റെ മാത്രം നേട്ടങ്ങളായി പ്രചരിക്കുന്നതിലും യു ഡി എഫിന് എതിർപ്പുണ്ട്.
etv bharat
thiruvananthapuram.
Body:.
Conclusion:.