ETV Bharat / city

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസ്; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ ഒളിവില്‍ - ബലാത്സംഗം കേസിലെ പ്രതി ഒളിവില്‍

മുൻ ചീഫ് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവാണ് ഒളിവിൽ പോയത്

rape case against airport official in kerala  airport official accused of raping colleague went absconding  trivandrum airport official accused of raping colleague latest  തിരുവനന്തപുരം വിമാനത്താവളം ഉദ്യോഗസ്ഥന്‍ ബലാത്സംഗ കേസ്  മധുസൂദന ഗിരി റാവു ഒളിവില്‍  ബലാത്സംഗം കേസിലെ പ്രതി ഒളിവില്‍  വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്
തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്: പ്രതി ഒളിവിൽ
author img

By

Published : Jan 17, 2022, 11:30 AM IST

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഒളിവിൽ പോയതായി പൊലീസ്. മുൻ ചീഫ് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവാണ് ഒളിവിൽ പോയത്. ഇയാൾ എറണാകുളത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയെന്നും തുമ്പ പൊലീസ് അറിയിച്ചു.

ഈ മാസം നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ട്രെയ്‌നിയായി ജോലിക്ക് പ്രവേശിച്ച യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ മാസം 15നാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.

സെക്കന്ദരാബാദ് എയർപോര്‍ട്ട് ഡയറക്‌ടറായി വിരമിച്ച മധുസൂദന ഗിരി റാവു ഒരു മാസം മുമ്പാണ് അദാനി എയർപോർട്ടിൽ ഓപ്പറേറ്റിങ്ങ് ഓഫിസറായി ചുമതലയേറ്റത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്‌തിരുന്നു.

Read more: ട്രെയ്‌നിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; തിരുവനന്തപുരം വിമാനത്താവളം ചീഫ് ഓപ്പറേറ്റര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.