ETV Bharat / city

ട്രെയ്‌നിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; തിരുവനന്തപുരം വിമാനത്താവളം ചീഫ് ഓപ്പറേറ്റര്‍ക്കെതിരെ കേസ് - മധുസൂദന റാവൂ സസ്‌പെന്‍ഷന്‍

ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി എയര്‍പോര്‍ട്ട് അധികൃതര്‍

trivandrum airport official rape accusation  airport official accused of raping colleague in kerala  trivandrum airport official suspended  തിരുവനന്തപുരം വിമാനത്താവളം ഉന്നത ഉദ്യോഗസ്ഥന്‍ ബലാത്സംഗ കേസ്  തിരുവനന്തപുരം വിമാനത്താവളം ഉദ്യോഗസ്ഥന്‍ ലൈംഗിക ആരോപണം  മധുസൂദന റാവൂ സസ്‌പെന്‍ഷന്‍  വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി
തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്
author img

By

Published : Jan 15, 2022, 11:46 AM IST

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ചീഫ് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. ഈ മാസം ജോലിക്ക് പ്രവേശിച്ച യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ജനുവരി 4നാണ് കേസിനാസ്‌പദമായ സംഭവം. ഒരു മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച ട്രെയിനിയായ യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സെക്കന്ദരാബാദ് എയര്‍പോര്‍ട്ട് ഡയറക്‌ടറായി വിരമിച്ച മധുസൂദന റാവു ഒരു മാസം മുമ്പാണ് അദാനി എയര്‍പോര്‍ട്ടില്‍ ഓപ്പറേറ്റിങ് ഓഫിസറായി ചാര്‍ജെടുത്തത്.

Also read: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല : വി ശിവൻകുട്ടി

മധുസൂദന റാവുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവമുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി തുമ്പ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.