ETV Bharat / city

കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യം: ബാബുവിനെ രക്ഷിച്ചത് എവറസ്റ്റ് കീഴടക്കിയവര്‍ ഉള്‍പ്പട്ട സംഘം - ചെറാട് രക്ഷാ ദൗത്യം സൈന്യം

ബാബു മലയിടുക്കില്‍ അകപ്പെട്ടത് മുതല്‍ രക്ഷപ്പെട്ട് മലമുകളിലെത്തിയത് വരെയുള്ള സംഭവങ്ങളെ കുറിച്ച്

trekker trapped in palakkad hill cleft  army rescued youth trapped in hill  recue mission in cherad hill  ചെറാട് രക്ഷാദൗത്യം  ചെറാട് മലയില്‍ കുടുങ്ങി യുവാവ്  യുവാവിനെ രക്ഷിച്ച് സൈന്യം  ചെറാട് രക്ഷാ ദൗത്യം  ചെറാട് രക്ഷാ ദൗത്യം സൈന്യം  ബാബുവിനെ രക്ഷിച്ചു
നടന്നത് സമാനതകളില്ലാത്ത രക്ഷാ ദൗത്യം, സംഘത്തില്‍ എറവറസ്റ്റ് കീഴടക്കിയവരും...
author img

By

Published : Feb 9, 2022, 12:33 PM IST

Updated : Feb 9, 2022, 12:44 PM IST

തിരുവനന്തപുരം/പാലക്കാട്: മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ രക്ഷാദൗത്യം. സൈന്യവും എന്‍ഡിആര്‍എഫും ഡ്രോണും എല്ലാം പങ്കാളികളായ അപൂര്‍വ ദൗത്യം പൂര്‍ത്തിയായപ്പോള്‍ 45 മണിക്കൂര്‍ നീണ്ട ആശങ്കയാണ് അവസാനിച്ചത്.

പ്രതികൂലമായ കാലവസ്ഥയും മരങ്ങളും മറ്റും ഇല്ലാതിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ചെങ്കുത്തായ മലമടക്കായിരുന്നു കാരണം. തിങ്കളാഴ്‌ചയാണ് (07.02.2022) യുവാവ് മലയിടുക്കില്‍ വീണത്. ഉടനെ തന്നെ ബാബു സമചിത്തതയോടെ സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറി. പൊലീസ് ഉന്നതതലങ്ങളിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. അഗ്നിരക്ഷാസേനയും സംഘവും നടത്തിയ പ്രവര്‍ത്തനം ഫലം കണ്ടില്ല. ഇതോടെ സംസ്ഥാനം സൈന്യത്തിന്‍റെ സേവനം തേടി.

ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്‍റില്‍ നിന്നുള്ള ആര്‍മി സംഘവും ഉടനെത്തി. എന്‍ഡിആര്‍എഫിന്‍റെ 21 പേരടങ്ങുന്ന സംഘവും ദൗത്യത്തില്‍ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്‍റി ടെററിസ്റ്റ് ടീമും പൊലീസും ഉണ്ടായിരുന്നു. തത്സമയം വിവരങ്ങള്‍ക്ക് വേണ്ടി സര്‍വെയുടെ ഡ്രേണ്‍ സംഘവും നിരന്തരം പരിശ്രമിച്ചു.

Read more: അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം

സംഘത്തില്‍ എറവറസ്റ്റ് കീഴടക്കിയവരും

ചെങ്കുത്തായ മല ആയതുകൊണ്ട് ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പര്‍വതാരോഹണത്തില്‍ മുന്‍പരിയമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ എവറസ്റ്റ് കീഴടക്കിയ മദ്രാസ് റെജിമെന്‍റില്‍ നിന്നുള്ള രണ്ടുപേരേയും സംഘത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തി.

ആധുനിക സൗകര്യങ്ങളോടെയാണ് സംഘം ദൗത്യത്തിന് എത്തിയത്. രാത്രി തന്നെ മലയുടെ അടിവാരത്തെത്തിയ സൈനിക സംഘം ഉടനടി മലമുകളിലേക്ക് കയറി. വെളിച്ചം വീണാല്‍ ഉടനടി ദൗത്യമാരംഭിക്കാനാണ് രാത്രി തന്നെ സംഘം മലയുടെ മുകളിലെത്തിയത്.

Read more: ദൃശ്യം കാണാം: മലയിടുക്കില്‍ 45 മണിക്കൂര്‍; ചരിത്രമായ രക്ഷാദൗത്യത്യം

പ്രതികൂലമായി കാലാവസ്ഥ

പുലര്‍ച്ചെ (09.08.2022) രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ശക്തമായ കാറ്റ് വലിയ വെല്ലുവിളിയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ 45മണിക്കൂറിലധികം കഴിഞ്ഞ ബാബുവിന് കുടി വെള്ളമെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് ഇവ എത്തിക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതോടെ കോയമ്പത്തൂരില്‍ നിന്ന് സാധാരണ ഉപയോഗിക്കുന്നതില്‍ നിന്നും വലിയ ഡ്രോണും കോസ്റ്റ് ഗാര്‍ഡിന്‍റെ എയര്‍ലിഫ്റ്റിങ് ടീമിനെയും എത്തിക്കാനുള്ള ശ്രമമമാരംഭിച്ചു.

സുരക്ഷിത കരങ്ങളിലേക്ക്

ഇതിനിടെയാണ് ദൗത്യ സംഘം റോപ്പ് കെട്ടി ബാബുവിന്‍റെ അരികിലേക്ക് എത്തിയത്. ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കിയ ശേഷം മുകളിലെത്തിക്കാനുള്ള പ്രവര്‍ത്തനം സൈന്യം തുടങ്ങി. രക്ഷാപ്രവര്‍ത്തകന്‍റെ ശരീരത്തോട് ചേര്‍ത്ത് ബെല്‍റ്റ് കെട്ടി ബാബുവിനെ ഉറപ്പിച്ച ശേഷമാണ് മുകളിലേക്ക് കയറ്റിയത്.

ശക്തമായ കാറ്റ് വീണ്ടും പ്രതിസന്ധിയായതോടെ ഒരു രക്ഷാപ്രവര്‍ത്തകന്‍ കൂടി താഴേയ്ക്ക് എത്തി. 10.20ഓടെ ബാബുവിനെ സുരക്ഷിതമായി മലയുടെ മുകളിലെത്തിക്കാന്‍ ഇവര്‍ക്കായി. മലയുടെ മുകളിലെത്തിയ ബാബുവിനെ കൊച്ചിയില്‍ നിന്നും എത്തിച്ച ചേതക് ഹെലികോപ്റ്ററില്‍ മലമ്പുഴയിലേക്ക് എത്തിച്ചു. പിന്നാലെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ഇതോടെ അവസാനമായത് 45 മണിക്കൂറത്തെ ആശങ്കയായിരുന്നു.

Read more: സംസ്ഥാനത്തിന്‍റേത് കൃത്യതയാര്‍ന്ന ഇടപെടല്‍: ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി, അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

Last Updated : Feb 9, 2022, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.