ETV Bharat / city

ടിക്കറ്റ് നിരക്ക് കുറയ്ക്കും‌; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി

ചാർജ് വർധന ഒഴിവാക്കിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

transport minister  bus fare in the state  ഗതാഗത മന്ത്രി  ബസ്‌ ടിക്കറ്റ് നിരക്ക്
ബസ്‌ ടിക്കറ്റ് നിരക്ക് പഴയതുപോലെ തന്നെ; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
author img

By

Published : Jun 9, 2020, 6:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്‌ ടിക്കറ്റ് നിരക്ക് പഴയതുപോലെ തുടരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ചാർജ് വർധന ഒഴിവാക്കിയ സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നാളെ കോടതിയിൽ അപ്പീൽ നൽകുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കാലത്ത് ഉയര്‍ത്തിയ നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ സ്വകാര്യ ബസ്‌ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നില്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ബസ്‌ ടിക്കറ്റ് നിരക്ക് പഴയതുപോലെ തന്നെ; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി

നിലവിൽ ഉത്തരവിന്‍റെ പൂർണ രൂപം ലഭിച്ചിട്ടില്ല. ഉത്തരവ് കിട്ടിയ ഉടൻ തുടർ നടപടിയുണ്ടാകും. ഉത്തരവിൽ അവ്യക്തതയുണ്ടെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. നാളെ നിരത്തിലിറങ്ങുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച നിലവിലെ നിരക്കാകും ഈടാക്കുകയെന്നും ചാർജ് വർധനവ് പരിശോധിക്കാനാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയോഗിച്ചതെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.