ETV Bharat / city

'ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ'; സമരത്തെ തള്ളി ഗതാഗതമന്ത്രി - KSRTC STRIKE

സമരം ചെയ്ത ജീവനക്കാർക്ക് എതിരെ ഡയസ്നോൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി

antony raju  Transport Minister antony raju  KSRTC  antony raju rejects KSRTC workers' strike  കെഎസ്ആർടിസി  ഗതാഗതമന്ത്രി  ആന്‍റണി രാജു  ഐഎൻടിയുസി  കെഎസ്ആർടിസി സമരം  KSRTC  കെഎസ്ആർടിസി സമരം  KSRTC STRIKE  KSRTC സമരം
'ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ'; കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തെ തള്ളി ഗതാഗതമന്ത്രി
author img

By

Published : Nov 6, 2021, 1:16 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്‍റണി രാജു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന് പ്രതിഷേധം നടത്തുന്ന ജീവനക്കാർ മനസിലാക്കണം. കോർപ്പറേഷൻ ഇപ്പോൾ കടന്നുപോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ജീവനക്കാർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി പൂട്ടി പോയാൽ നഷ്ടം ജീവനക്കാർക്ക് ആണെന്ന് എല്ലാവരും ഓർക്കണം. രാഷ്ട്രീയപരമായ കാരണങ്ങളാണ് ആണ് ഐഎൻടിയുസി അനുകൂല സംഘടന സമരം നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

30 കോടിയുടെ അധികബാധ്യത ഉണ്ടാക്കുന്നതാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച് യൂണിയനുകളുടെ ആവശ്യം. ഇക്കാര്യം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ 24 മണിക്കൂർ പോലും ചർച്ചകൾ നടത്താൻ അനുവദിക്കാതെ സമരം പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് തന്നെ സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി സർവീസുകൾ പൂർവസ്ഥിതിയിൽ ആകും. സമരം ചെയ്യുന്ന ജീവനക്കാർ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എറണാകുളത്ത് ജോലിക്കെത്തിയ വരെ തടഞ്ഞ യൂണിയൻ പ്രവർത്തകർ ക്കെതിരെ കർശന നടപടി ഉണ്ടാകും. സമരം ചെയ്യുന്നത് പോലെ ജോലി ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രാകൃതമായ രീതികളെ സർക്കാർ അംഗീകരിക്കില്ല. കർശനമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്‍റ് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ALSO READ : സമരം രണ്ടാം ദിനം; കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശം ഫലം കണ്ടില്ല

സമരം ചെയ്ത ജീവനക്കാർക്ക് എതിരെ ഡയസ്നോൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങൾ മനസിലാക്കി വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.