ETV Bharat / city

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായെന്ന് മുഖ്യമന്ത്രി - state got 4.53 lakh doses of vaccine

2,03,90,751 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 74,08,375 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

4.53 ലക്ഷം വാക്‌സിൻ കേരളത്തിന്  സംസ്ഥാനത്തിന് 4.53 ലക്ഷം വാക്‌സിൻ  കൊവിഡ് വാക്‌സിനേഷൻ വാർത്ത  കേരളത്തിലെ കൊവിഡ് വാക്‌സിനേഷൻ  kerala gets 4.53 lakh doses of vaccine  state got 4.53 lakh doses of vaccine  cm on covid vaccination
സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 28, 2021, 9:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. 2,91,100 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,62,120 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. 11 കോടി ഡോസ് വാക്‌സിന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനം വര്‍ധിക്കുകയും മൂന്നാം തരംഗമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. സംസ്ഥാനത്ത് ഇതുവരെ 2,77,99,126 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത കണക്കാണിത്. 2,03,90,751 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 74,08,375 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ജനസംഖ്യാനുപാതത്തില്‍ 57.60 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 71.05 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.81 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

READ MORE: കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.