തിരുവനന്തപുരം: ലോക് ഡൗണ്‍ മൂലം ചികിത്സ മുടങ്ങിയ കാൻസർ രോഗികൾക്ക് പകരം സംവിധാനവുമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍. രോഗികൾക്ക് അവരുടെ ജില്ലകളിൽ തന്നെ ചികിത്സക്ക് സൗകര്യം ഒരുക്കുമെന്ന് ആർസിസി അറിയിച്ചു. തുടർ ചികിത്സ, കീമോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങളുള്ള സംസ്ഥാനത്തെ 21 ആശുപത്രികളാണ് ഇതിനായി സജ്ജീകരിക്കുന്നത്.
ചികിത്സ ലഭ്യമാകുന്ന ആശുപത്രികള്‍
1-തിരുവനന്തപുരം
ജനറൽ ആശുപത്രി തിരുവനന്തപുരം
2-കൊല്ലം
കൊല്ലം ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പുനലൂർ
3-പത്തനംതിട്ട
ജില്ലാ ആശുപത്രി കോഴഞ്ചേരി
4-ആലപ്പുഴ
ആലപ്പുഴ ജനറൽ ആശുപത്രി, ജില്ല ആശുപത്രി മാവേലിക്കര
5-കോട്ടയം
ജനറൽ ആശുപത്രി പാലാ, ജില്ലാ ആശുപത്രി കോട്ടയം
6-ഇടുക്കി
ജില്ലാ ആശുപത്രി തൊടുപുഴ
7-എറണാകുളം
ജനറൽ ആശുപത്രി എറണാകുളം, ജനറൽ ആശുപത്രി മുവാറ്റുപുഴ
8-തൃശൂര്‍
ജനറൽ ആശുപത്രി തൃശൂർ
9-പാലക്കാട്
ജില്ലാ ആശുപത്രി പാലക്കാട്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ഒറ്റപ്പാലം, ഇ.സി.ഡി.സി കഞ്ചിക്കോട്
10-മലപ്പുറം
ജില്ലാ ആശുപത്രി നിലമ്പൂർ, ജില്ലാ ആശുപത്രി തിരൂർ
11-കോഴിക്കോട്
ബീച്ച് ആശുപത്രി കോഴിക്കോട്
12-വയനാട്
വയനാട് ട്രൈബല്‍ ആശുപത്രി
13-കണ്ണൂര്‍
ജില്ലാ ആശുപത്രി കണ്ണൂര്‍
14-കാസര്‍കോട്
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്