തിരുവനന്തപുരം: ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വിളയിൽമൂലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് സുനിൽ ഗൾഫിൽ നിന്നും വന്നത്. തുടർന്ന് മണമ്പൂരിൽ ക്വാറന്‍റൈനിലായിരുന്നു. ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയിൽമൂല. ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ മകനെ കാണാനാണ് വന്നത്. തുടർന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛൻ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു. ശരീരം പൂർണമായും കത്തി. ആളുകൾ ഓടിക്കൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് നിന്നെത്തിയ ആളായതുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് തുടർ നടപടികൾ നടക്കുന്നത്. പൊലീസും ആറ്റിങ്ങൽ ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.
കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ ആത്മഹത്യ ചെയ്‌തു - കൊവിഡ്
ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ (33) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സുനിൽ ഗൾഫിൽ നിന്നും വന്നത്. തുടർന്ന് മണമ്പൂരിൽ ക്വാറന്‍റൈനിലായിരുന്നു.