ETV Bharat / city

മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍ ; ഗവര്‍ണര്‍ക്ക് പരാതി

ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്‍റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനനെ കേരള സർവകലാശാലയില്‍ നിയമിച്ചത് ചട്ടം ലഘിച്ചെന്ന് പരാതി.

Chief Minister's office staff  cm office issue  പിണറായി വിജയൻ വാർത്തകള്‍  pinarayi vijayan news  നിയമന വിവാദം  കേരള സർവകലാശാല വാർത്തകള്‍
കേരള സർവകലാശാല
author img

By

Published : Jul 12, 2021, 3:34 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍. മോഹനന്‍റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനന്‍റെ നിയമനം വിവാദത്തില്‍.

സംസ്‌കൃത അധ്യാപികയെ ചട്ടങ്ങള്‍ ലംഘിച്ച് കേരള സര്‍വകലാശാലയുടെ മലയാള മഹാനിഘണ്ടു മേധാവിയാക്കി നിയമിച്ചതില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

also read: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി

കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയാണ് പൂര്‍ണിമ മോഹനൻ. സര്‍വകലാശാലയിലെ മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കി സംസ്‌കൃത അധ്യാപികയെ നിയമിച്ചത്, മലയാള ഭാഷാ പ്രാവീണ്യമുള്ളവരെ നിയോഗിക്കണമെന്ന സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായാണെന്നാണ് പരാതി.

അതേസമയം വിദഗ്‌ധര്‍ അടങ്ങിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിയമനം നടത്തിയതെന്നാണ് കേരള സര്‍വകലാശാലയുടെ വാദം. പൂര്‍ണിമ മോഹന്‍ മാത്രമാണ് തസ്‌തികയിലേക്ക് അപേക്ഷിച്ചതെന്നാണ് വിശദീകരണം.

അതിനിടെ നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു വകുപ്പിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.