തിരുവനന്തപുരം: സർക്കാർ ഖജനാവിൽ പണം കുറവുള്ള സാഹചര്യത്തിൽ ആവശ്യമില്ലാത്ത പദ്ധതികൾ നടപ്പാക്കുന്നത് ശരിയാണോ എന്ന് ഉപ ലോകയുക്ത ഹാരുൺ അല്‍ റഷീദ്. സർക്കാർ പണമെന്നാൽ അത് ജനങ്ങളുടെ പണമാണെന്നും, ഇത് തോന്ന്യാസം കാണിക്കുവാനുള്ളതല്ല എന്നും ഉപ ലോകയുക്ത വിമർശിച്ചു.
എൻ.സി.പി വിചാരിച്ചാൽ അൻപത് ലക്ഷം രൂപ അവരുടെ മരണപെട്ട നേതാവിന് നൽകുവാൻ സാധിക്കും. എന്നാൽ സർക്കാർ ഇതിന് ആലോചനയില്ലാതെ പണം ചെലവാക്കി. എന്തിനാണ് സർക്കാർ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്നും സർക്കാരിന്‍റെ എടുത്ത് ചാട്ടം കുറയ്‌ക്കണമെന്നും ഉപ ലോകയുക്ത പറഞ്ഞു.
അതേസമയം സർക്കാർ ജനങ്ങളെ സഹായിക്കാൻ തീരുമാനങ്ങൾ എടുക്കുന്നത് തെറ്റാണോ എന്നും ഉപലോകായുക്‌ത പരാതികരന്‍റെ അഭിഭാഷകനോട് ചോദിച്ചു. 25 ലക്ഷം രൂപ അനുവദിച്ചതാണോ കുഴപ്പം, അഞ്ചു ലക്ഷമാണെങ്കിൽ പരാതി കാണില്ലേയെന്നും ഉപ ലോകയുക്ത ചോദിച്ചു. എന്നാൽ ഇവിടെ സർക്കാർ തന്നെ ഉത്തരവ് അനുസരിച്ച് പാലിക്കേണ്ട നടപടികൾ സ്വീകരിക്കാതെയാണ് മന്ത്രിസഭാ തീരുമാനമെടുത്തതാണ് തന്‍റെ പരാതി എന്ന് അഡ്വ. ജോർജ് പുന്തോട്ടം മറുപടി നൽകി.
മന്ത്രിസഭാ തീരുമാനത്തിൽ മുഖ്യമന്ത്രി എങ്ങനെ കുറ്റക്കാരനാകും
മന്ത്രിസഭ തീരുമാനം എടുക്കുന്നത് മുൻപായി മന്ത്രിമാർ ഗൂഢാലോചന നടത്തിയതായി പരാതിയില്ല. മന്ത്രിസഭയിൽ എത്ര തുക വേണമെങ്കിലും അനുവദിക്കാം. ഇത്തരം തീരുമാനങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ എങ്ങനെ കുറ്റകാരൻ ആകുമെന്ന് ലോകായുക്ത സിറിയാക് ജോസഫ് ആരാഞ്ഞു. എന്നാൽ കാസർകോട് ജില്ല കർണാടകത്തിന് വിട്ടു നൽകാൻ മന്ത്രിസഭായക്ക് കഴിയില്ലെന്നും തീരുമാനങ്ങൾ യുക്തിപൂർണവും നിയമ പ്രകാരവുമാകണമെന്ന് ജോർജ് പുന്തോട്ടം പറഞ്ഞു.
ഖജനാവിലെ പണം നൽകുന്നതിൽ ഒരു സർക്കാരും പിന്നിലല്ല
സമൂഹത്തിൽ ഏതു തരത്തിൽ ജീവിച്ചവർക്കും മരിച്ചു കഴിഞ്ഞാൽ സഹതാപം തോന്നി ഖജനാവിലെ പണം വാരി കോരി നൽകുന്നതിൽ ഒരു സർക്കാരുകളും പിന്നിലല്ലെന്ന് സിറിയക് ജോസഫ് നിരീക്ഷിച്ചു. അതേസമയം മന്ത്രിസഭയ്ക്ക് എന്തു തീരുമാനവും എടുക്കാമെന്നും അത് കൂട്ടുത്തരവാദിത്വം ആണെന്നും, അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും, ഹർജ്ജി തള്ളണമെന്നും സർക്കാർ അറ്റോർണി ടി.എ ഷാജി വാദിച്ചു.
എന്നാൽ ഈ കേസ് സുപ്രീം കോടതി വരെ പോകുമെന്നതുകൊണ്ട് അന്തിമ തീർപ്പ് കൽപ്പിക്കുന്നതിന് മുൻപ് ഇരു വിഭാഗത്തിന്‍റെയും വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് തോമസ് അഭിപ്രായപ്പെട്ടു. കേസിലെ ഹർജിക്കാരനായാ ആർ. എസ് ശശികുമാറിന്‍റെ വാദം പൂർത്തിയായി. സർക്കാർ വാദം മാർച്ച് 18ന് ലോകയുക്ത പരിഗണിക്കും.
ALSO READ: സിപിഎം സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങൾ; പ്രായപരിധി കർശനം, കേന്ദ്ര നേതാക്കൾ ഒഴിയും
മന്ത്രിസഭ യോഗത്തിൽ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്‍റെയും, 2017 ഒക്ടോബർ 4 ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും, 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ.രാമചന്ദ്രൻ്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകി എന്ന പരാതികളാണ് ഹർജിയിൽ ആരോപിക്കുന്നത്.