തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ദിനത്തിലെ മലയാളം പരീക്ഷ വിദ്യാര്‍ഥികളെ വലച്ചില്ല. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കി 70 ശതമാനവും മറ്റ് ഭാഗങ്ങളെ അടിസ്ഥാനമാക്കി 30 ശതമാനം ചോദ്യങ്ങളുമാണ് ഉണ്ടാകുകയെന്ന് വിദ്യാര്‍ഥി അറിയിച്ചിരുന്നത് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പരീക്ഷ കഴിഞ്ഞ് ഹാള്‍ വിട്ടിറങ്ങിയ ഓരോ വിദ്യാര്‍ഥികളുടെ മുഖത്തും ആശ്വാസത്തിന്‍റെ പുഞ്ചിരി നിറഞ്ഞിരുന്നു.
ശരാശരി വിദ്യാര്‍ഥികള്‍ക്ക് പോലും നന്നായി എഴുതാൻ പറ്റുന്ന വിധത്തിലുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ മാനസികവും ബൗദ്ധികവുമായ കഴിവുകളും സർഗശേഷിയും കൃത്യമായി പ്രകടിപ്പിക്കാൻ പറ്റുന്ന ചോദ്യങ്ങളായിരുന്നു. സമകാലിക ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നതും വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി.
also read:എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടന്‍ഹില്ലിലെ പരീക്ഷ കേന്ദ്രത്തിലെത്തി എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുമായി സംസാരിച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും സംതൃപ്തരാണെന്ന് മന്ത്രി പറഞ്ഞു. ഇംഗ്ലീഷാണ് അടുത്ത പരീക്ഷ.