ETV Bharat / city

ടോൾ പിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരമെന്ന് ഉമ്മൻ ചാണ്ടി - thiruvallam toll plaza

പ്രദേശവാസികൾക്ക് ഇളവും പ്രത്യേക പരിഗണനയും നൽകണമെന്നും സമരത്തിൽ രാഷ്ട്രീയമില്ലെന്നും ഉമ്മൻ ചാണ്ടി

ടോൾ പിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരം  ടോൾ പിരിവ്  ഉമ്മൻ ചാണ്ടി  ടോൾപിരിവ് വാർത്ത  ഹൈവേ മാർച്ചിന്‍റെ സമാപന സമ്മേളനം  തിരുവല്ലം ടോൾ പ്ലാസ  Struggle for justice against toll collection  Oommen Chandy  toll collection thiruvallam  thiruvallam toll plaza  thiruvallam toll plaza  toll plaza
ടോൾ പിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരം; ഉമ്മൻ ചാണ്ടി
author img

By

Published : Aug 30, 2021, 11:01 PM IST

തിരുവനന്തപുരം : ടോൾപിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരമെന്ന് ഉമ്മൻ ചാണ്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നിന്ന് തിരുവല്ലം ടോൾ പ്ലാസയിലേക്ക് നടത്തിയ ഹൈവേ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോഡ് പണി പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്നും വിഷയത്തിൽ പ്രദേശവാസികൾക്ക് ഇളവും പ്രത്യേക പരിഗണനയും നൽകണമെന്നും ഇവിടെ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ടോൾ പിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരം; ഉമ്മൻ ചാണ്ടി

READ MORE: പണിതീരാത്ത റോഡിന് ടോള്‍, അധിക ചാര്‍ജും ; തിരുവല്ലത്ത് കോണ്‍ഗ്രസ് - സിപിഎം പ്രതിഷേധം

പ്രശ്‌ന പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം ന്യായമായ പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ്.നുസൂർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.