തിരുവനന്തപുരം: രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവ മെഡലിന് അർഹനായി മലയാളി. ഹൈദരാബാദ് എയർ ഫോഴ്‌സ് അക്കാദമി കമാൻഡൻ്റ് ശ്രീകുമാർ പ്രഭാകരനാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിവിശിഷ്ട സേവ മെഡൽ ലഭിച്ചത്. ശ്രീകുമാർ പ്രഭാകരൻ കണ്ണൂർ സ്വദേശിയാണ്.
സേനയിലെ ആജീവനാന്ത നേട്ടങ്ങളും വിശിഷ്‌ട സേവനങ്ങളും മാനിച്ചാണ് ബഹുമതി. 2005ൽ വായുസേന മെഡലും ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക ബഹുമതിയാണ് അതിവിശിഷ്ട സേവ മെഡൽ.
ALSO READ: എസ്.പി.സിയില്‍ മതപരമായ വേഷം അനുവദിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍