ETV Bharat / city

റിമാന്‍ഡ് പ്രതി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു - special investigation team

അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

റിമാന്‍ഡ് പ്രതി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി
author img

By

Published : Jun 28, 2019, 4:51 PM IST

തിരുവനന്തപുരം: പീരുമേട് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോൺസൺ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി കെഎം സാബു മാത്യുവിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജോൺസൺ ജോസഫിന് പുറമേ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ എസ് സാബു, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ സജു വര്‍ഗീസ്, എസ് ജയകുമാര്‍, എഎസ്ഐമാരായ പി കെ അനിരുദ്ധന്‍, വി കെ അശോകന്‍ എന്നിവരും സംഘത്തില്‍ ഉണ്ടാകും.

ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് റേഞ്ച് ഐജിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

Intro:പീരുമേട് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ ജോസഫ് ആണ് സംഘതലവൻ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കൈം ബ്രാഞ്ച് എഡിജിപി നിർദേശം നൽകി.
         കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. Body: കോട്ടയം ക്രൈംബ്രാഞ്ച് എസ് പി സാബുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.ജോൺ സൺ ജോസഫിനു പുറമേ ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ്.സാബു, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ സജു വര്‍ഗ്ഗീസ്, എസ്.ജയകുമാര്‍, എ.എസ്.ഐ മാരായ പി.കെ.അനിരുദ്ധന്‍, വി.കെ.അശോകന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരിക്കും. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
         പോലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
Conclusion:ഇ ടി വി ഭാ ര ത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.