ETV Bharat / city

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു, ദാരുണ സംഭവം നേമത്ത് - nemam crime news

മദ്യപിച്ചെത്തിയ മകൻ ക്ലീറ്റസിന്‍റെ മർദനത്തിലാണ് 80കാരനായ ഏലിയാസ് മരണപ്പെട്ടത്.

അച്ഛനെ കൊലപ്പെടുത്തി മകൻ  അച്ഛനെ മർദിച്ച് കൊലപ്പെടുത്തി  നേമം കൊലപാതകം  നേമത്ത് അച്ഛനെ കൊലപ്പെടുത്തി  നേമത്ത് മകന്‍റെ മർദനത്തിൽ പിതാവ് മരിച്ചു  നേമത്ത് കൊലപാതക വാർത്ത  ക്ലീറ്റസ് പിതാവിനെ കൊലപ്പെടുത്തി  ഏലിയാസ് കൊല്ലപ്പെട്ടു  Son beats aged father to death  Son beats aged father to death news  Son beats aged father to death latest news  Son beats aged father to death nemam news  nemam Son beats aged father to death news  nemam crime news  crime news nemam
നേമത്ത് മകന്‍റെ മര്‍ദനത്തില്‍ അച്ഛന് മരണം; മകൻ പൊലീസ് കസ്റ്റഡിയിൽ
author img

By

Published : Nov 6, 2021, 3:04 PM IST

തിരുവനന്തപുരം: നേമത്ത് മകന്‍റെ മര്‍ദനത്തില്‍ അച്ഛന് ദാരുണ മരണം. 80 വയസുള്ള ഏലിയാസാണ് മകന്‍റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. 52 വയസുള്ള മകന്‍ ക്ലീറ്റസ് മദ്യപിച്ചെത്തി ഇന്നലെ (വെള്ളിയാഴ്‌ച) രാത്രി അച്ഛനെ മർദിക്കുകയായിരുന്നു.

മര്‍ദനത്തെ തുടർന്ന് ഏലിയാസ് ബോധരഹിതനായി. തുടര്‍ന്ന് നാട്ടുകാർ ചേർന്ന് ഏലിയാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ലീറ്റസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് ക്ലീറ്റസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.

മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി ക്ലീറ്റസ് അച്ഛനെ മര്‍ദിച്ചിരുന്നുവെന്നും ഇയാൾ സ്ഥിരമായി മദ്യപിച്ച് ആളുകളുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ALSO READ: മറക്കരുത് ഈ സ്വാതന്ത്ര്യ സമര പോരാളികളെ, ചരിത്രം മാറ്റി നിര്‍ത്തിയ ആദിവാസി സമൂഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.