ETV Bharat / city

നിയമസഭ പ്രമേയം; ഗവര്‍ണറുടെ വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് സ്‌പീക്കര്‍

ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതിനെതിരെ അഭിപ്രായം പറയാന്‍ നിയമസഭയ്ക്ക് അനുമതിയില്ലെങ്കില്‍ അത് അരാജകത്വമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പൗരത്വ നിയമഭേദഗതി  Citizenship Amendment act latest news'  kerala government latest news  പി രാമകൃഷ്‌ണന്‍
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം; ഗവര്‍ണറുടെ വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് സ്‌പീക്കര്‍
author img

By

Published : Jan 3, 2020, 8:28 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം സംബന്ധിച്ച് ഗവര്‍ണറുടെ വിമര്‍ശനം അടിസ്ഥാനമില്ലാത്തതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഭരണഘടനാവിരുദ്ധമായി ഒന്നും നിയമസഭയില്‍ സംഭവിച്ചിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ആശങ്കയറിയിക്കാന്‍ നിയമസഭയ്ക്ക് അവകാശമുണ്ട്. കേരള നിയമസഭയും അതാണ് ചെയതത്. നിയമസഭയുടെ അധികാര പരിധിയില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രമാണ് സഭാ നടപടിയായി ഉണ്ടായത്. ഇത്തരം പ്രമേയങ്ങള്‍ പാസാക്കാന്‍ നിയമസഭയെ ഉപയോഗിക്കരുതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തോടും യോജിപ്പില്ല. ഭരണഘടനാ ലംഘനം നടക്കുമ്പോള്‍ അതിനെതിരായി തന്നെയാണ് നിയമസഭയെ ഉപയോഗിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം; ഗവര്‍ണറുടെ വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് സ്‌പീക്കര്‍

പ്രമേയം പാസാക്കിയതിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിനെയും സ്പീക്കര്‍ തള്ളി. ഒരു സഭയ്ക്ക് മേല്‍ മറ്റൊരു സഭയ്ക്ക് അവകാശമില്ല. മുഖ്യമന്ത്രിക്ക് എതിരെ മാത്രമല്ല പ്രമേയം പാസാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കെതിരെയും രാജ്യസഭ അവകാശ ലംഘനത്തിന് നടപടിയെടുക്കട്ടെയെന്നും ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതിനെതിരെ അഭിപ്രായം പറയാന്‍ പോലും നിയമസഭയ്ക്ക് അനുമതിയില്ലെങ്കില്‍ അത് അരാജകത്വമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസിക്കിയ പ്രമേയം സംബന്ധിച്ച് ഗവര്‍ണ്ണറുടെ വിമര്‍ശനം അടിസ്ഥാനമില്ലാത്തതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഭരണഘടനാവിരുദ്ധമായി ഒന്നും നിയമസഭയില്‍ സംഭവിച്ചിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ആശങ്കയറിയിക്കാന്‍ നിയമ സഭയ്ക്ക് അവകാശമുണ്ട്. കേരള നിയമസഭയും അതാണ് ചെയതത്. നിയമസഭ അധികാര പരിധിയില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രമാണ് സഭാനടപടിയായി ഉണ്ടായത്. ഇത്തരം പ്രമേയങ്ങള്‍ പാസാക്കാന്‍ നിയസഭയെ ഉപേയോഗിക്കരുതെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശത്തോടും യോജിപ്പില്ല. ഭരണഘടനാ ലംഘനം നടക്കുമ്പോള്‍ അതിനെതിരായി തന്നെയാണ് നിയമസഭയെ ഉപയോഗിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.

ബൈറ്റ്

പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിനേയും സ്പീക്കര്‍ തള്ളി. ഒരു സഭയ്ക്ക് മേല്‍ മറ്റൊരു സഭയ്ക്ക് അവകാശമില്ല. മുഖ്യമന്ത്രിക്ക് എതിരെ മാത്രമല്ല പ്രമേയം പാസാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കെതിരെയും രാജ്യസഭ അവകാശ ലംഘനത്തിന് നടപടിയെടുക്കട്ടെ. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതിനെതിരെ ന അഭിപ്രായം പറയാന്‍ പോലും നിയമസഭയ്ക്ക് അനുമതിയില്ലെങ്കില്‍ അത് അരാജകത്വമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Body:...Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.