തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളുമായി സർക്കാർ. നിയന്ത്രിതമായ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകാം .പരീക്ഷകൾ എഴുതുന്നവർക്കും, പരീക്ഷ ഡ്യൂട്ടിയിൽ ഉള്ളവർക്കും യാത്ര ചെയ്യാം. മറ്റ് നിയന്ത്രണങ്ങൾ തുടരും.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഞായറാഴ്ച അനുമതിയുള്ളത്. ആരാധനാലയങ്ങൾ തുറന്ന പശ്ചാത്തലത്തിലാണ് പുതിയ ഇളവുകൾ.