ETV Bharat / city

ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് പുന്നല ശ്രീകുമാർ

ഒരു വിഭാഗം ആൾക്കാരുടെ ആഭിമുഖ്യമുണ്ടാക്കാനുള്ള വ്യഗ്രതയിലേക്ക് സർക്കാരും രാഷ്ട്രീയ നേതൃത്വവും പോകരുതെന്ന് പുന്നല ശ്രീകുമാര്‍

ശബരിമല: സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് പുന്നല ശ്രീകുമാർ
author img

By

Published : Nov 16, 2019, 2:48 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരെ നവോത്ഥാന മൂല്യസംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രാജാവിനെക്കാളും വലിയ രാജഭക്തിയാണെന്നും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപ്പള്ളി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്‍റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. വിധിയിൽ അവ്യക്തതയില്ല. അന്തിമ തീർപ്പുണ്ടാകും വരെ 2018 സെപ്റ്റംബർ 28 ലെ വിധി നിലനിൽക്കുമെന്നും സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വീണു കിട്ടിയ അവസരത്തിൽ ഒരു വിഭാഗം ആൾക്കാരുടെ ആഭിമുഖ്യമുണ്ടാക്കാനുള്ള വ്യഗ്രതയിലേക്ക് സർക്കാരും രാഷ്ട്രീയ നേതൃത്വവും പോകരുതെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

Intro:ശബരിമല യുവതീ പ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരെ നവോത്ഥാന മൂല്യസംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ദേവസ്വം മന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാരും പാർട്ടിയും തീരുമാനം പുനപരിശോധിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ്. ശബരിമല പ്രവേശനത്തിന് താത്പര്യമുള്ള യുവതികൾ ഉത്തരവുമായി വരട്ടെയെന്ന നിലപാട് കടകംപള്ളിയുടെ പദവിക്ക് യോജിക്കുന്നതല്ല. വിധിയിൽ അവ്യക്തതയില്ല. അന്തിമ തീർപ്പുണ്ടാകും വരെ 2018 സെപ്റ്റംബർ 28 ലെ വിധി നിലനിൽക്കുമെന്നും സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വീണു കിട്ടിയ അവസരത്തിൽ ഒരു വിഭാഗം ആൾക്കാരുടെ ആഭിമുഖ്യമുണ്ടാക്കാനുള്ള വ്യഗ്രതയിലേക്ക് സർക്കാരും രാഷ്ട്രീയ നേതൃത്വവും പോകരുതെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

Body:..

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.