തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് ഉദ്യോഗാർഥികളുടെ പ്രതിഷേധം.
15 ദിവസമായി സമരത്തിലുള്ള വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാരാണ് തലമുടി മുറിച്ച് പ്രതിഷേധിച്ചത്. മുറിച്ച മുടിയുമായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തി. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്.
READ MORE: പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി ; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു
റാങ്ക് പട്ടിക നീട്ടില്ലെന്നാണ് സർക്കാർ തീരുമാനം. പുതിയത് നിലവിൽ വരും വരെ തങ്ങളുടെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്. 493 പിഎസ് സി റാങ്ക് പട്ടികകളാണ് ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത്.