തിരുവനന്തപുരം: പൗരത്വ ദേഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം . കെ.എസ്. യു, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നീ സംഘടകളുടെ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തലസ്ഥാനത്ത് പൗരത്വ ദേദഗതി നിയമത്തിനെതിനായ പ്രതിഷേധങ്ങളുടെ മുഖ്യ കേന്ദ്രമായി മാറിയിരിക്കുകയാണ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും പരിസരവും.
രാവിലെ ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ സംഘടനകളുടെ പ്രതിഷേധത്തിനു പുറമേയാണ് ഉച്ചയ്ക്കുശേഷം കെ.എസ്.യു അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായെത്തിയത്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നടത്തിയ മാർച്ചിൽ സംഘർഷം സംഘർഷം ഉണ്ടായി. വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. കെ.എസ്.യു നടത്തിയ രാജ്ഭവൻ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.