തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് വൈറസ് ബാധ.നാല് പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോടും രണ്ടുപേര്‍ക്ക് വീതമാണ് രോഗമുക്തി. രോഗമുക്തി നേടിയവരില്‍ രണ്ട് പേര്‍ വിദേശത്തുനിന്നു വന്നവരും, രണ്ട് പേര്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 485 ആയി. ഇതില്‍ 123 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 20773 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 20255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലൂമാണ്.
ഇന്നലെ മാത്രം 3101 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 2682 പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. 25 സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്കായി അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ കരുണപുരം, മുന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും സ്‌കുളൂകളിലും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസ്‌കുകള്‍ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.