ETV Bharat / city

പി ശശിയെ തീരുമാനിച്ചത് ഏകകണ്ഠമായി, മറ്റുള്ളവ മാധ്യമ സൃഷ്‌ടി: പി ജയരാജൻ - p sasi as new political secretary of cm latest

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിനെതിരെ വിമർശനം ഉന്നയിച്ചുവെന്നത് മാധ്യമ സൃഷ്‌ടി മാത്രമാണെന്ന് പി ജയരാജന്‍ പറഞ്ഞു

പി ശശി നിയമനം പി ജയരാജന്‍  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി  പി ശശി നിയമനം പി ജയരാജന്‍ വിമര്‍ശനം  p jayarajan on p sasi appointment  p sasi as new political secretary of cm latest  p jayarajan criticise p sasi appointment
'പി ശശിയുടെ നിയമനം ഏകകണ്‌ഠമായെടുത്ത തീരുമാനം'; വിമർശനം ഉന്നയിച്ചുവെന്നത് മാധ്യമ സൃഷ്‌ടിയെന്ന് പി ജയരാജൻ
author img

By

Published : Apr 20, 2022, 1:45 PM IST

Updated : Apr 20, 2022, 2:21 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ നിയമനം ഏകകണ്‌ഠമായി സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചതാണെന്ന് പി ജയരാജൻ. ഭരണത്തിൽ മികച്ച അനുഭവ സമ്പത്തുള്ള വ്യക്തിയാണ് പി ശശി. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ പ്രവർത്തനത്തിൽ അദ്ദേഹം മികവ് പുലർത്തുമെന്നാണ് വിശ്വാസം.

ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് താൻ വിമർശനം ഉന്നയിച്ചുവെന്നത് മാധ്യമ സൃഷ്‌ടി മാത്രമാണ്. നിയമന തീരുമാനത്തിൽ താനും പങ്കാളിയാണ്. പാർട്ടി സൂക്ഷ്‌മമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്, അതിൽ തെറ്റുണ്ടാകാൻ സാധ്യതയില്ലെന്നും ജയരാജൻ വ്യക്തമാക്കി.

പി ജയരാജൻ മാധ്യമങ്ങളോട്

ശശിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അദ്ദേഹം തയാറായില്ല. സംസ്ഥാന സമിതി യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്നായിരുന്നു ജയരാജൻ്റെ മറുപടി.

Also read: 'തെറ്റുപറ്റാത്തവരായി ആരുമില്ല'; പി ശശിയുടെ നിയമന തീരുമാനം ഏകകണ്ഠമെന്ന് ഇ.പി ജയരാജൻ

Last Updated : Apr 20, 2022, 2:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.