തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷം സര്‍ക്കാരുമായി പ്രതിപക്ഷം ഒരു ഘട്ടത്തില്‍ പോലും സഹകരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്ന് കടമകള്‍ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിരവധി തവണ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇടതു സര്‍ക്കാരിനായില്ല. ഏത് പദ്ധതിയാണ് നാലു വര്‍ഷം കൊണ്ടു മുന്നോട്ടു പോയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാട്ടിയതാണ്. മുന്നറിയിപ്പില്ലാതെ ഡാം വീണ്ടും തുറന്നു വിട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ മുക്കിയെന്നും വെള്ളം കയറിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.