ETV Bharat / city

ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത

കേസിലെ പ്രതിയുമായോ വാദിയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിഷപ്പ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പരാമർശിക്കുന്നു

neyyattinkara bishop press release on dileeps allegation  neyyattinkara bishop Dileep case  ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര രൂപത  നെയ്യാറ്റിൻകര ബിഷപ്പിന്‍റെ പത്രക്കുറിപ്പ്  ദിലീപിനെ തള്ളി നെയ്യാറ്റിൻകര ബിഷപ്പ്
ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത
author img

By

Published : Jan 23, 2022, 6:17 PM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട്‌ നെയ്യാറ്റിൻകര ബിഷപ്പ് ഡോക്‌ടർ വിൽസന്‍റ് സാമുവലിന്‍റെ പേര് ഉയർന്നു വന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ബിഷപ്പ് ഹൗസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ കേസിലെ പ്രതിയുമായോ വാദിയുമായോ തനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു മുൻ പരിചയവും ഇല്ലെന്നാണ് ബിഷപ്പ് ഹൗസിൽ നിന്ന് ലഭിച്ച വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നത്.

neyyattinkara bishop press release on dileeps allegation  neyyattinkara bishop Dileep case  ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര രൂപത  നെയ്യാറ്റിൻകര ബിഷപ്പിന്‍റെ പത്രക്കുറിപ്പ്  ദിലീപിനെ തള്ളി നെയ്യാറ്റിൻകര ബിഷപ്പ്
ബിഷപ്പ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പ്

ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയുടെ ഭാഗമായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ബിഷപ്പുമായി നല്ല അടുപ്പമുണ്ടന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം.

ALSO READ: 'ബാലചന്ദ്രകുമാറിന്‍റേത് വ്യക്തി വൈരാഗ്യം'; ബിഷപ്പിന്‍റെ പേരില്‍ പണം ചോദിച്ചു, 10 ലക്ഷം കൈപ്പറ്റിയെന്ന് ദിലീപ്

ഇതിനായി പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. ഇതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത് നിരസിച്ചിരുന്നു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.