ETV Bharat / city

സര്‍വകലാശാല ഇടപെടല്‍; ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് - മാര്‍ക്ക് ദാന വിവാദം വാര്‍ത്തകള്‍

സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും. അവിടെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാണ് മന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നത്

കേരള യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍  kerala university latest news  kt jaleel latest news  kerala university mark donation latest news  മാര്‍ക്ക് ദാന വിവാദം വാര്‍ത്തകള്‍  കെ ടി ജലീല്‍ വാര്‍ത്തക
സര്‍വകലാശാല ഇടപെടല്‍; ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
author img

By

Published : Dec 5, 2019, 9:26 AM IST

തിരുവനന്തപുരം: സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും. അവിടെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സര്‍വകലാശാല ചട്ടങ്ങളെ അട്ടിമറിക്കുന്നതാണ് ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വിവാദ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

അദാലത്ത് സംബന്ധിച്ച വിശാദാംശങ്ങള്‍ എല്ലാ ദിവസവും മന്ത്രിയെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമെ പ്രൊ വൈസ് ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയു. ഈ ചട്ടമാണ് പ്രത്യേക ഉത്തരവിലൂടെ മന്ത്രി ലംഘിച്ചത്.

കേരള യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍  kerala university latest news  kt jaleel latest news  kerala university mark donation latest news  മാര്‍ക്ക് ദാന വിവാദം വാര്‍ത്തകള്‍  കെ ടി ജലീല്‍ വാര്‍ത്തക
ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്

സര്‍വകലാശാലകളുടെ സ്വയം ഭരണത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജലീല്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടലിന്‍റെ തെളിവുകള്‍ പുറത്ത് വരുന്നത്. സങ്കേതിക സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നല്‍കിയ സംഭവത്തില്‍ മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Intro:
സര്‍വ്വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സര്‍വ്വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും. അവിടെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സര്‍വ്വകലാശാല ചട്ടങ്ങളെ അട്ടിമറിക്കുന്നതാണ് ഉത്തരവ്.

Body:കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വിവാദ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സര്‍വ്വകലാശാലകളിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ചട്ടവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. അദാലത്തുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സംഘടക സമിതി പരിശോധിച്ച ശേഷം തീര്‍പ്പാക്കാന്‍ കഴിയാത്തത് മന്ത്രിക്ക് കൈമാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. അദാലത്ത് സംബന്ധിച്ച വിശാദാംശങ്ങള്‍ എല്ലാ ദിവസവും മന്ത്രിയെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങള്‍ പ്രകാരം ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമെ പ്രൊ വൈസ് ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാലകളില്‍ ഇടപെടാന്‍ കഴിയു. ഈ ചട്ടമാണ് പ്രത്യേക ഉത്തരവിലൂടെ മന്ത്രി ലംഘിച്ചത്. സര്‍വ്വകലാശാലകളുടെ സ്വയം ഭരണത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജലീല്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടലിന്റെ തെളിവുകള്‍ പുറത്ത് വരുന്നത്. സങ്കേതിക സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനം നല്‍കിയ സംഭവത്തില്‍ മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.