തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണം തുടരുകയാണെന്ന് വനം മന്ത്രി നിയമസഭയിൽ. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ആഭ്യന്തര, വനം, ഇന്‍റലിജൻസ് വകുപ്പുകൾ ചേർന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണത്തിലാണ്.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് ആയിരുന്നു നിയമസഭയിൽ വനം വകുപ്പ് മന്ത്രിയുടെ മറുപടി.
ALSO READ: അടിയന്തര പ്രമേയത്തിന് മറുപടിയില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം