തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സഹയാത്രിക വഫ ഫിറോസ് എന്നിവർ ഫെബ്രുവരി 24 ഹാജരാകണമെന്ന് കോടതി.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് പുറപ്പെടുവിച്ചത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയും വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി ഫെബ്രുവരി 1 ന് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
100 ലധികം സാക്ഷികളുടെയും 84 ലധികം തെളിവുകളും ശേഖരിച്ചാണ് കുറ്റ പത്രം തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 304(മനപൂര്‍വ്വമല്ലാത്ത നരഹത്യ) 201(തെളിവുനശിപ്പിക്കല്‍) തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
2019 ആഗസ്റ്റ് 3ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കെഎം ബഷീർ കൊല്ലപ്പെടുന്നത്. തിരുവനന്തപുരം പബ്‌ളിക് ഓഫീസിനു മുന്നിലായിരുന്നു അപകടം.
സംഭവത്തെ തുടര്‍ന്ന് സര്‍വ്വെ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആഗസ്റ്റ് 4ന്സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജനുവരി 30ന് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാന്‍ സസ്‌പെന്‍ഷന്‍ കാലാവധി 30 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ശ്രീറാം വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസ് രഹസ്യമൊഴി നൽകിയത്.