തിരുവനന്തപുരം: ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത പ്രതിരോധിക്കുകയാണ്. പൊലീസും സർക്കാരും വിചാരിച്ചാൽ കൊലപാതകങ്ങൾ അവസാനിക്കില്ലെന്നും വർഗീയ ശക്തികൾ തന്നെ വിചാരിച്ചാലേ ഇത് അവസാനിപ്പിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
വർഗീയ ശക്തികൾ പരസ്‌പരം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. ഇക്കാര്യത്തിൽ നേതൃത്വത്തിനും ധാരണയുണ്ട്. അജണ്ട വച്ച് ആസൂത്രണം ചെയ്‌താണ് വർഗീയ കൊലപാതകങ്ങൾ നടത്തുന്നത്. പരസ്‌പരം കൊല നടത്തിയിട്ട് സർക്കാരിൻ്റെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
Also read: രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും പരാജയം : വിഡി സതീശന്‍