തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായി സര്‍വീസില്‍ തിരികെ പ്രവേശിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് പുസ്‌തകം പുറത്തിറങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ എല്ലാം ഈ പുസ്‌തകത്തിലുണ്ടെന്നാണ് സൂചന.
![M Sivasankar autobiography GOLD SMUGGLING CASE DOLLAR SMUGGLING Ashwatthamavu verum aana അശ്വത്ഥാമാവ് വെറും ആന എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍ സ്വർണക്കടത്ത് കേസ് ഡോളർ കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/14358229_sivaaaa.jpeg)
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായി വീട്ടിലിരുന്ന അവസരത്തിലാണ് ആത്മകഥ തയ്യാറാക്കിയത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്‌തകം ശനിയാഴ്‌ച പുറത്തിറങ്ങും. ഡിസി ബുക്‌സിന്‍റെ പച്ചക്കുതിര വാരികയിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്.
![M Sivasankar autobiography GOLD SMUGGLING CASE DOLLAR SMUGGLING Ashwatthamavu verum aana അശ്വത്ഥാമാവ് വെറും ആന എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍ സ്വർണക്കടത്ത് കേസ് ഡോളർ കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/14358229_kkkkk.jpeg)
2021 ജനുവരി 21നാണ് ഡോളര്‍ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറെ കസ്റ്റംസ് അറസ്റ്റു ചെയ്‌ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്ന കേസും ശിവശങ്കറിനെതിരെയുണ്ട്.
![M Sivasankar autobiography GOLD SMUGGLING CASE DOLLAR SMUGGLING Ashwatthamavu verum aana അശ്വത്ഥാമാവ് വെറും ആന എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍ സ്വർണക്കടത്ത് കേസ് ഡോളർ കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/14358229_hjjjj.jpeg)
2020 ജൂലൈ 16നാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്‌തത്. 2022 ജനുവരി ആറിന് അദ്ദേഹത്തെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. സ്‌പോര്‍ട്‌സ് യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. 2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ 2023 ജനുവരി 31ന് വിരമിക്കും.
ALSO READ: പല്ലിയെ ജീവനോടെ കഴിക്കുന്ന യുവാവ്; വൈറലായി ദൃശ്യങ്ങള്‍.. വീഡിയോ കാണം...