ETV Bharat / city

ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷം; സാഡിസ്‌റ്റ് മനോഭാവം മാറ്റണമെന്ന് മുഖ്യമന്ത്രി - ലൈഫ് മിഷന്‍

പദ്ധതിക്കെതിരായ പ്രതിപക്ഷ സമീപനം ദൗർഭാഗ്യകരമാണെന്നും മനുഷ്യരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കെടുക്കുകയെന്നതാണ് നാടിന്‍റെ സമീപനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

life mission in sabha  life mission news  kerala assembly news  ലൈഫ് മിഷന്‍  നിയസഭാ വാര്‍ത്തകള്‍
ലൈഫ് മിഷന്‍; തട്ടിപ്പെന്ന് പ്രതിപക്ഷം, സാഡിസ്‌റ്റ് മനോഭാവം മാറ്റണമെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 3, 2020, 5:31 PM IST

Updated : Mar 3, 2020, 6:12 PM IST

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിൽ ഭരണ - പ്രതിപക്ഷ തർക്കം നിയമസഭയിലും. ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് ലക്ഷത്തോളം പേർക്ക് കയറിക്കിടക്കാൻ വീട് ലഭിക്കുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും പ്രതിപക്ഷ സമീപനം ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൺമുന്നിൽ കാണുന്നത് കണ്ടില്ലെന്ന് നടിക്കരുത്. മനുഷ്യരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കെടുക്കുകയെന്നതാണ് നാടിന്‍റെ സമീപനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷം; സാഡിസ്‌റ്റ് മനോഭാവം മാറ്റണമെന്ന് മുഖ്യമന്ത്രി

അതേ സമയം സർക്കാർ നുണകളുടെ കൂമ്പാരത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കടലാസുകൊണ്ട് കുട്ടികൾ വീടുണ്ടാക്കും പോലെയാണ് സർക്കാർ നിർമ്മിച്ചതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല ചോദിച്ചു. ആരെ പറ്റിക്കാനാണ് ലൈഫ് മിഷൻ പദ്ധതിയെന്നും, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 4 ,37,282 വീടുകളാണ് നിർമ്മിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Mar 3, 2020, 6:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.