ETV Bharat / city

ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം വിജയം കാണുമെന്ന് ജലീല്‍

എ ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

കെ ടി ജലീൽ വാർത്ത  കെ ടി ജലീൽ  മുഖ്യമന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചു  മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കെ ടി ജലീൽ  കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ്  കള്ളപ്പണ- ഹവാല ഇടപാടുകൾ  കുഞ്ഞാലിക്കുട്ടി  KT Jaleel news  kt jaleel  kunjalikutty Jaleel meeting  kt Jaleel facebook post  kunjalikutty  hawala
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് കെ.ടി ജലീലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
author img

By

Published : Sep 9, 2021, 12:09 PM IST

Updated : Sep 9, 2021, 1:12 PM IST

തിരുവനന്തപുരം: എ. ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളിയതിന് പിന്നാലെ മുന്‍ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജലീല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ച സ്ഥീരികരിച്ച് പിന്നാലെ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റുമിട്ടു.

പേരാട്ടം തുടരുമെന്ന് കെ.ടി ജലീൽ

ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്‍റെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാകുന്നതിലുള്ള നീരസവും ജലീലുമായി പങ്കുവച്ചെന്നാണ് സൂചന. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇ.ഡി ഓഫീസില്‍ ഹാജരാകാനായി ജലീല്‍ കൊച്ചിയിലേക്കു പോയി. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കൂടിക്കാഴ്‌ച സ്ഥിരീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ അറിയിച്ചു.

2006ല്‍ കച്ച മുറുക്കി ഉടുത്ത് അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാം ദേഹികള്‍ പോലും സവാരി ചെയ്‌തേനെ എന്ന വരികള്‍ എത്ര പ്രസ്‌ക്തമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!😂😂😂 മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

READ MORE: മുഖ്യമന്ത്രി പിതൃതുല്യനെന്ന് കെ.ടി ജലീല്‍

Last Updated : Sep 9, 2021, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.