തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പൂർണമായും വിതരണം ചെയ്‌തു. സർക്കാർ നൽകിയ 30 കോടി അക്കൗണ്ടിലെത്തിയതിന് പുറമേ 45 കോടി ഓവർഡ്രാഫ്റ്റ് കൂടി എടുത്താണ് ശമ്പളവിതരണം പൂർത്തിയാക്കിയത്. ശമ്പളം വിതരണം ചെയ്‌തതോടെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു.
അടുത്ത മാസം അഞ്ചിന് മുന്‍പ് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് ടിഡിഎഫ് വീണ്ടും സമരം ആരംഭിക്കും. ചീഫ് ഓഫിസിന് മുന്നിൽ സിഐടിയു സമരം തുടരുകയാണ്. എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, ബിഎംഎസ് എന്നി തൊഴിലാളി സംഘടനകള്‍ 28ന് സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ശമ്പളം കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന് എഐടിയുസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത മാസം ശമ്പളം 5ന് മുന്‍പ് ലഭിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുന്ന കാര്യം എഐടിയുസി 25ന് ചേരുന്ന ഭാരവാഹിയോഗത്തില്‍ തീരുമാനിക്കും. ബിഎംഎസിനും ഇതേ നിലപാടാണ്.
Also read: കെ.എസ്.ആര്‍.ടി.സി സമരം : തൊഴിലാളികൾക്ക് പിന്തുണയുമായി കാനം രാജേന്ദ്രൻ