ETV Bharat / city

'മുല്ലപ്പെരിയാര്‍ ഡാം പൊട്ടും,നടപടിയെടുത്തില്ല' ; കോവളം എംഎൽഎ എം വിൻസെന്‍റിന്‍റെ കാര്‍ അടിച്ചുതകര്‍ത്തു - Kovalam MLA M Vincent

അസഭ്യവർഷം നടത്തിക്കൊണ്ട് വാഹനത്തിന്‍റെ നാല് ഗ്ലാസുകളും യുവാവ് അടിച്ചുതകര്‍ത്തു

കോവളം എംഎൽഎ എം വിൻസെന്‍റ്  എം വിൻസെന്‍റിന്‍റെ കാറിന് നേരെ ആക്രമണം  Kovalam MLA M Vincent  M Vincent's car attacked
കോവളം എംഎൽഎ എം വിൻസെന്‍റിന്‍റെ കാറിന് നേരെ ആക്രമണം
author img

By

Published : Feb 28, 2022, 12:52 PM IST

തിരുവനന്തപുരം : കോവളം എംഎൽഎ എം വിൻസെന്‍റിന്‍റെ കാറിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ, ബൈക്കിലെത്തിയ യുവാവ് കമ്പിപ്പാര ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. ഉച്ചക്കട സ്വദേശി സന്തോഷാണ് ആക്രമിച്ചത്.

എം വിൻസെന്‍റിന്‍റെ കാറിന് നേരെ ആക്രമണം

ALSO READ: യുദ്ധമുഖത്ത് നിന്ന് അവരെത്തി.. മക്കളെ വാരിപ്പുണർന്ന് മാതാപിതാക്കൾ..

മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും വിഷയത്തിൽ സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം. അസഭ്യവർഷം നടത്തിക്കൊണ്ട് വാഹനത്തിന്‍റെ നാല് ഗ്ലാസുകളും യുവാവ് അടിച്ച് പൊട്ടിച്ചു. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.